അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും (Luke : 1 : 50 )

ഇഞ്ജിക്കോര്‍ ദേവാലയത്തില്‍ വി. അല്‍ഫോന്‍സായുടേയും, പരി. മാതാവിന്റേയും സംയുക്ത തിരുന്നാള്‍


ഒക്ടോബര്‍ 14-ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്കു, ഇഞ്ജിക്കോര്‍ സെ.അല്‍ഫോന്‍സാക്കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ , മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വെച്ച് വി. അല്‍ഫോന്‍സായുടേയും പരി. മാതാവിന്റേയും സംയുക്ത തിരുന്നാള്‍ , ആഘോഷ പുര്‍വ്വം നടത്തപ്പെടുന്നു. തിരുന്നാള്‍ക്കര്‍മ്മങ്ങള്‍ക്കുശേഷം സണ്‍ടേ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഉണ്‍ടായിരിക്കും.
തിരുക്കര്‍മ്മങ്ങളില്‍  പങ്കെടുക്കുവാന്‍ വിശ്വാസികളേവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
പള്ളിവികാരി: റവ. ഫാ. മനോജ് പൊന്‍കാട്ടില്‍ .