ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രിസ്തുമസ് കരോൾ പ്രോഗ്രാം ‘ഇമ്മാനുവേൽ സൈലൻ്റ് നൈറ്റ്, 2023 ഡിസംബർ 9 ശനിയാഴ്ച 3 മണിക്ക് സെൻ്റ് ലോർക്കൻസ് ബോയ്സ് നാഷണൽ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.
ഇമ്മാനുവേൽ സൈലൻ്റ് നൈറ്റ് എന്ന പ്രോഗ്രാമിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ പതിനൊന്ന് കുർബാന സെൻ്ററുകളിൽനിന്നുള്ള ടീമുകൾ കരോൾ ഗാനങ്ങളും നേറ്റിവിറ്റി പ്ലേകളും അവതരിപ്പിക്കും. മികച്ച കരോൾ സിംഗിംഗിനും നേറ്റിവിറ്റി പ്ലേയ്ക്കും പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ് . ഒന്നാം സമ്മാനം 251 യൂറോ, രണ്ടാം സമ്മാനം 201 യൂറോ, മൂന്നാം സമ്മാനം 151 യൂറോ. ക്യാഷ് പ്രൈസുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഇമ്മാനുവേൽ തെങ്ങുംപിള്ളിൽ ആണ് .
സംഗീത സാന്ദ്രമായ ഈ സായം സന്ധ്യയിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.