കര്‍ത്താവ് അവളോട്‌ വലിയ കാരുന്ന്യം കാണിച്ചിരിക്കുന്നു എന്ന് കേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്ത് സന്തോഷിച്ചു.(Luke :1 :58 )

ഇൻ്റർനാഷണൽ യൂത്ത് കോൺഫെറൻസ് ഡിസംബർ 27 മുതൽ 30 വരെ. ഡബ്ലിൻ സീറോ മലബാർ യുവജനങ്ങൾക്കായി ബസ്സ് സർവ്വീസ്

ഇൻ്റർനാഷണൽ യൂത്ത് കോൺഫെറൻസ് ഡിസംബർ 27 മുതൽ 30 വരെ. ഡബ്ലിൻ സീറോ മലബാർ യുവജനങ്ങൾക്കായി ബസ്സ് സർവ്വീസ്

ഡബ്ലിന്‍:രണ്ടാമത് രാജ്യാന്തര യുവജന കണ്‍വെന്‍ഷന്‍ 2019 ഡിസംബര്‍ മാസം 27 മുതല്‍ 30 വരെ അയര്‍ലണ്ടിലെ കൗണ്ടി കിൽഡയറിലുള്ള കെളൈൻ ക്ലോൺഗോവീസ് വുഡ് കോളേജിൽ വച്ച് നടത്തപ്പെടും. ലോകമെങ്ങുനിന്നുമുള്ള നൂറുകണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന യുവജന കണ്‍വെന്‍ഷൻ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. അയര്‍ലണ്ടിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ജൂഡ് തദേവോസ് ഒക്കോല ഉത്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കും.

*യുവജന കൺവെൻഷനിൽ പങ്കെടുക്കുന്ന ഡബ്ലിൻ സീറോ മലബാർ യുവജനങ്ങൾക്കായി ഡബ്ലിനിൽനിന്ന് കൺവെൻഷൻ വേദിയിലേയ്ക്ക് ബസ്സ് സർവ്വീസ് (One way dropping bus) ഡബ്ലിൻ സീറോ മലബാർ സഭ ക്രമീകരിച്ചിരിക്കുന്നു*. രാവിലെ 11 മണിക്ക് സോർഡ്സ് റിവർവാലി സെൻ്റ്. ഫിനിയൻസ് ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്ന ബസ്സ് ബ്ലാഞ്ചാർഡ്സ്ടൗൺ ലൈബ്രറി (സിവിക് സെൻ്റർ), ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയം വഴി കൺവെൻഷൻ വേദിയിൽ എത്തിച്ചേരും. ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ നിന്ന് രാവിലെ 11 മണിക്ക് യാത്ര ആരംഭിക്കുന്ന രണ്ടാമത്തെ ബസ്സ് ബ്ലാക്ക്റോക്ക് ചർച്ച് ഓഫ് ഗാർഡിയൻ ഏയ്ഞ്ചൽസ്, താല സെൻ്റ് മാർക്ക് ദേവാലയം വഴി കൺവെൻഷൻ വേദിയിലേയ്ക്ക് യാതയാവും. രാജ്യാന്തര യുവജന കൺവെൻഷനായി ഇതിനോടകം ബുക്ക് ചെയ്ത ഡബ്ലിനിലെ സീറൊ മലബാർ യുവജനങ്ങൾ അതത് കുർബാന സെൻ്റർ സെക്രട്ടറിമാരുമായോ, യൂത്ത് കോർഡിനേറ്റർമാരുമായൊ ബന്ധപ്പെട്ട് സീറ്റ് ഉറപ്പാക്കേണ്ടതാണ്. ( Beaumont : Sony Joseph 0876721284, Blackrock : Rose Thomas 0872875271, Blanchardstown : Ceaser Varghese 0879881873, Bray : Sunny Mathew 0876257714, Inchicore : Saliamma Pious 0894377637, Lucan : Jincy Jiji 0879110635, Phibsborough : Jose Sebastian (Joy) 0879655313, Swords : Shaji Augustine 0862450928, Tallaght : Bleson Thuruthikara 0872970445 ) കൺവെൻഷ്നു ശേഷമുള്ള യാത്ര സ്വയം ക്രമീകരിക്കേണ്ടതാണ്. ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി കൺ വെൻഷനിൽ പങ്കെടുക്കുവാൻ ഏവരേയും സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുകയും, കൺ വെൻഷൻ വിജയത്തിനായി പ്രവർത്തിച്ച ഡബിനിലെ എല്ലാ സീറോ മലബാർ വിശ്വാസികളേയും യുവജനങ്ങളേയും നന്ദിയോടെ സ്മരിക്കുന്നതായും സീറൊ മലബാർ സഭാ നേതൃത്വം അറിയിച്ചു,
ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിൻ്റെ നേതൃത്വത്തിൽ സെഹിയോൻ മിനിട്രി നടത്തുന്ന യുവജന കണ്‍വന്‍ഷനിൽ ഫാദര്‍ സോജി ഓലിക്കല്‍, ഫാദര്‍ ഷൈജു നടുവത്താനീ എന്നിവരും സെഹിയോന്‍ യുഎസ് യുടെ യൂത്ത് കോഡിനേറ്റര്‍ അനീഷ് ഫിലിപ്പും, സെഹിയോന്‍ യു. കെ യൂത്ത് കോര്‍ഡിനേറ്ററുമായ ജോസ് കുര്യാക്കോസും വിവിധ സെഷനുകള്‍ക്കും വര്‍ക്ക്‌ഷോപ്പുകള്‍ക്കും നേതൃത്വം നല്‍കും.