അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാഷിച്ചു . ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാക്ഗിയവതി എന്ന് പ്രകീര്‍തിക്കും. (Luke : 1 : 48 )

എസ്. എം. വൈ. എം. ഗാൽവേ റീജിയൻ യൂത്ത് മീറ്റ് “ALIVE ’24” ൻ്റെ പോസ്റ്റർ പ്രകാശനം നടത്തി

എസ്.  എം. വൈ. എം. ഗാൽവേ റീജിയൻ യൂത്ത് മീറ്റ്  "ALIVE '24" ൻ്റെ പോസ്റ്റർ പ്രകാശനം നടത്തി

ഗാൽവേ/കാവൻ: 2024 ഏപ്രിൽ 6 ശനിയാഴ്ച ഗാൽവേയിൽ നടക്കുന്ന സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് (എസ്. എം. വൈ.എം.) ഗോൾവേ റീജിയൻ യൂത്ത് മീറ്റ് ALIVE 24 -ൻ്റെ പോസ്റ്റർ പ്രകാശനം കാവനിൽ നടന്ന ഓൾ അയർലണ്ട് ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ വേദിയിൽ വെച്ച് സീറോ മലബാർ അയർലൻഡ് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയകാട്ടിൽ നിർവഹിച്ചു. ഫാ. ഷിൻ്റോ, ഫാ. സെബാസ്റ്റ്യൻ വെള്ളമത്തറ, സഭാ യോഗം പ്രതിനിധികൾ ബൈബിൾ ക്വിസ് മത്സരാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

ഗോൾവേ റീജിയൻ പ്രതിനിധികൾ ജോബി ജോസഫ് (കൈക്കാരൻ), അനീറ്റ ജോ (എസ്. എം. വൈ.എം. യൂണിറ്റ് പ്രസിഡണ്ട്), എഡ്വിൻ ബിനോയി ( എസ്. എം. വൈ.എം യൂണിറ്റ് വൈസ് പ്രസിഡണ്ട്), അനഘ ജോ (SMYM യൂണിറ്റ് പ്രാതിനിഥി), മാത്യൂസ് ജോസഫ് (എസ്. എം. വൈ.എം റീജിയൻ ആനിമേറ്റർ ) എന്നിവർ സന്നിഹിതരായിരുന്നു.

ഇടവകയിലൂടെ ലോകത്തെ നവീകരിക്കുക എന്ന ആഹ്വാനമനുസരിച്ചു പ്രവർത്തിക്കുന്ന എസ്. എം. വൈ.എം സംഘടന പ്രാർത്ഥന, പഠന, പരിശീലനങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങളാണ് യുവജനങ്ങൾക്കായി ഒരുക്കുന്നത്. എസ്. എം. വൈ.എം റീജണൽ മീറ്റുകൾ വിവിധ ഇടവകളിലുള്ള യുവജനങ്ങൾക്ക്‌ ഒരുമിച്ചു പ്രവർത്തിക്കുവാനുള്ള വലിയ അവസരങ്ങൾ ആണെന്നും, യുവജനങ്ങൾ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും ബഹുമാനപ്പെട്ട ജോസഫ് അച്ചൻ ആഹ്വാനം ചെയ്തു.

ഗാൽവേ റീജിയണിലെ കാവൻ, റ്റുള്ളുമോർ, ലെറ്റെർകെനി, സ്ലൈഗോ, ബാലിനാസോൾ, കാസിൽബാർ, ലിമെറിക്ക്, മുള്ളിങ്കർ എന്നീ

ഇടവകളിൽ നിന്നുമായി നൂറുകണക്കിനു യുവജനങ്ങൾ പങ്കെടുക്കുന്ന മീറ്റിൻ്റെ ഏറ്റവും വലിയ ആകർഷണം അയർലണ്ടിലെ എസ്. എം. വൈ.എം യൂത്തിൻ്റെ ഏറ്റവും പുതിയ മ്യൂസിക്ക് ബാൻഡ് ‘GENESIS’ ൻ്റെ ലൈവ് പെർഫോമൻസാണ്. ALIVE 24 നോട് അനുബന്ധിച്ച് യുവജങ്ങൾക്കായി വിവിധ പ്രോഗ്രാമുകൾ അണിയിച്ചൊരുക്കിയിട്ടുണ്ട്.

വൈകുന്നേരം നടക്കുന്ന GENESIS ബാൻ്റ് പെർഫോമൻസ് ഷോയിലേയ്ക്ക് യുവജനങ്ങൾക്കു മാത്രമല്ല കുടുബങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.

Biju L.Nadackal
Department of Communication, Media & Public Relations
Syro Malabar Catholic Church, Ireland
St. Thomas Pastoral Centre, 19 St. Antonys Road, Rialto, Dublin 8
+353 15617158 /+353 876653881