I can do all things through Christ which strengthen me. (Philippians 4:13)

എസ്. എം. വൈ. എം. നാഷണൽ ഫുട്ബോൾ ടൂർണമെൻ്റ് സെപ്റ്റംബർ 17 നു കോർക്കിൽ.

എസ്. എം. വൈ. എം. നാഷണൽ ഫുട്ബോൾ ടൂർണമെൻ്റ് സെപ്റ്റംബർ 17 നു കോർക്കിൽ.

കോർക്ക് : അയർലണ്ട് സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ രണ്ടാമത് നാഷണൽ ഫുട്ബോൾ ടൂർണമെൻ്റ് സെപ്റ്റംബർ 17 ശനിയാഴ്ച് കോർക്കിൽ നടക്കും. അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും ടീമുകൾ മാറ്റുരക്കുന്ന മത്സരം കോർക്ക് മാലോ ജി.എ.എ. ക്ലബ് ആൻ്റ് സ്പോർഡ്സ് കോംപ്ലക്സിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണു മത്സരങ്ങൾ. എസ്. എം. വൈ. എം. എവർ റോളിങ്ങ് കപ്പിനായുള്ള മത്സരത്തിൽ ബെൽ ഫാസ്റ്റ്, ഗാൽവേ, ഡബ്ലിൻ, ആഥിതേയരായ കോർക്ക് ടീമുകൾ മത്സരിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ സീറോ മലബാർ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.