Jesus saith unto him, I am the way, the truth, and the light: no man cometh unto the father, but by me. (John 14:6)

എസ് എം വൈ എം ഫുട്ബോൾ ടൂർണമെൻറ്

എസ് എം വൈ എം ഫുട്ബോൾ ടൂർണമെൻറ്

ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജനവിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്മെൻറ് (SMYM) സംഘടിപ്പിക്കുന്ന 15 വയസിനു മുകളിലുള്ള യുവജനങ്ങൾക്കായുള്ള ഫുട്ബോൾ ടൂർണമെൻറ് ഇന്ന്, ജൂലൈ 27 ശനിയാഴ്ച രാവിലെ 9 30 മുതൽ നാസ് റോഡിലുള്ള Corkagh Park ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. (Corkagh Park, Newlands cross, Dublin 22). ഡബിൾ സീറോ മലബാർ സഭയുടെ 9 കുർബാന സെൻററുകളിൽ നിന്നായി എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ഈ മത്സരത്തിലെ വിജയികൾക്ക് യുവജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന മാർപാപ്പ വിശുദ്ധ ജോൺപോൾ രണ്ടാമന്റെ പേരിലുള്ള എവർ റോളിംഗ് ട്രോഫിയും 101 യൂറോയും ആണ് സമ്മാനം. രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിക്ക് പുറമെ 51 യൂറോ ക്യാഷ് അവാർഡും നൽകുന്നതാണ്. സീറോ മലബാർ സഭയുടെ നൂറോളം യുവജന പങ്കെടുക്കുന്ന ആവേശകരമായ ഈ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി SMYM നേതൃത്വം അറിയിച്ചു