This is my commandment that ye love one another, as I have loved you. (John 15:12)

ഒന്നാമത് ഡബ്ലിന്‍ ബൈബിള്‍ കലോത്സവത്തിന് ഇന്ന് ബൂമൊണ്ടില്‍ തിരി തെളിയുന്നു

bible-kalothsavam
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഒന്നാമത് ഡബ്ലിന്‍ കലോത്സവത്തിനും വിശ്വാസ വര്‍ഷ സമാപനത്തിനും ഇന്ന് ബൂമൊണ്ട് വേദിയാകുന്നു. ബൂമൊണ്ട് ആര്‍റ്റൈന്‍ ഫാമിലി റിക്രിയേഷന്‍ സെന്ററില്‍ ഇന്ന് ഉച്ചതിരിഞ്ഞ് 1.30 ആരംഭിക്കുന്ന ഉത്ഘാടന ചടങ്ങിലേക്കും ബൈബിള്‍ ആസ്പദമാക്കിയുള്ള വ്യത്യസ്ത കലാപരിപാടികളിലെക്കും വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 9 മാസ്സ് സെന്ററുകളില്‍ നിന്നായി 200 ഓളം കലാപ്രതിഭകളാണ് വിവിധങ്ങളായ പരിപാടികളിലൂടെ അരങ്ങ് തകര്‍ക്കാന്‍ ഒരുങ്ങുന്നത്.

ഡബ്ലിന്‍ അതിരൂപത ഓക്‌സിലിയറി ബിഷപ്പ് എമ്മന്‍ വാല്‍ഷ്, സീറോ മലങ്കര ചാപ്ലിന്‍ ഫാ. അബ്രാഹം പതാക്കല്‍, ബൂമൊണ്ട് സെന്റ് ലുക്ക് ദി ഇവാന്‍ജിലിസ്റ്റ് പാരിഷ് വികാരി ഫാ. പാട്രിക് ലിട്ടില്‍ടണ്, ബൂമൊണ്ട് ചര്‍ച്ച് ഓഫ് ദി നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ് പാരിഷ് വികാരി ദാന്‍ യൂജിന്‍, ഫെയര്‍വ്യൂ പാരിഷ് വികാര്‍ ഫാ. ആന്റണി നല്ലൂകുന്നേല്‍, ഫാ. മാര്‍ട്ടിന്‍, ഫാ. ജോസഫ്, ഫാ. രാജീവ് എന്നിവര്‍ എന്നിവര്‍ വിശിഷ്ടാതിഥകള്‍ ആയിരിക്കും.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ജൂനിയര്‍ സെര്‍ട്ട്, ലിവിങ്ങ് സെര്‍ട്ട് എന്നിവയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കാനും ഈ അവസരം വിനിയോഗിക്കുന്നതാണ്. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കലണ്ടര്‍ 2014 ഈ വേദിയില്‍ പ്രകാശനം ചെയ്യപെടുന്നു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഒന്നാമത് ബൈബിള്‍ കലോത്സവതിലേക്ക് ഏവരെയും സ്വാഗതം ചെയ്യു ന്നതായി സീറോ മലബാര്‍ സഭ ഡബ്ലിന്‍ ചാപ്ലൈന്‌സ് അറിയിച്ചു.

എത്തിച്ചേരേണ്ട സ്ഥലം

The Artane/Beaumont Family Recreation Centre Ltd
KIlmore Road, Artane
Dublin 5
Ireland

Google Co-ordinate: N53.38503 W006.21650


View Larger Map