Set your affection on things above, not on things on the earth. (Colossians 3:2)

ഒരുക്കങ്ങൾ പൂർത്തിയായി. സീറോ മലബാർ സഭയിലെ സകല വിശുദ്ധരുടെ തിരുനാളും, ഏയ്ഞ്ചൽസ് മീറ്റും ആഗസ്റ്റ് 27 ഞായറാഴ്ച ഇഞ്ചിക്കോറിൽ

ഒരുക്കങ്ങൾ പൂർത്തിയായി. സീറോ മലബാർ സഭയിലെ സകല വിശുദ്ധരുടെ തിരുനാളും, ഏയ്ഞ്ചൽസ് മീറ്റും ആഗസ്റ്റ് 27  ഞായറാഴ്ച  ഇഞ്ചിക്കോറിൽ

ഡബ്ലിന്‍ : ഓഗസ്റ്റ് 27 ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയിൽ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
26 ശനിയാഴ്ച്ച വൈകിട്ട് 8ന് കൊടിയേറ്റും ലദീഞ്ഞോടെയും തിരുന്നാളിന് തുടക്കം കുറയ്ക്കും.
27 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 നു ഈ വര്ഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികളുടെ മദ്‌ബാഹ പ്രദക്ഷിണത്തോടുകൂടി തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കും തുടർന്ന് ഫാദർ ഡേവിസ് പട്ടത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷകരമായ സമൂഹബലി, ഫാദർ ആന്റണി നല്ക്കുന്നേലിന്റെ നേതൃത്വത്തിൽ ലദീഞ്ഞും, ഫാദർ റോബിൻ കൂറുമുള്ളിലിന്റെ നേതൃത്വത്തിൽ പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണവും നടത്തപ്പെടും, തിരുനാള്‍ നേര്‍ച്ച വിതരണം, കൊടിയിറക്ക് എന്നിവ ഉണ്ടായിരിക്കും.
തിരുനാളിനോട്‌ അനുബന്ധിച്ച് ഡബ്ലിൻ സീറോ മലബാർ സഭയുടെ മാസ് സെന്ററുകളിൽ ഈ വർഷം ആദ്യകുർബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചൽസ് മീറ്റും’നടത്തപ്പെടും.

9 മാസ് സെന്ററുകളിൽ നിന്നും സാധിക്കുന്ന മുഴുവൻ കത്തോലിക്കാ വിശ്വാസികളേയും സംയുക്ത തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുവാനും പരിശുദ്ധ അമ്മയുടേയും, വിശുദ്ധരുടെയും മാധ്യസ്ഥം തേടുവാനും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റെണി ചീരംവേലിൽ MST എന്നിവർ അറിയിച്ചു