യുവതി ഗര്‍ഭം ധരിച്ച ഒരു പുത്രനെ പ്രസവിക്കും അവന്‍ ഇമ്മനുവേല്‍ എന്ന്വിളിക്കപെടും.(Isaiah: 7:14)

ഒരുക്കങ്ങൾ പൂർത്തിയായി, ആറാമത് കുടുംബസംഗമം നാളെ

ഒരുക്കങ്ങൾ പൂർത്തിയായി, ആറാമത് കുടുംബസംഗമം നാളെ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ആറാമത് കുടുംബസംഗമത്തിനു ലൂക്കൻ യൂത്ത് സെൻ്റർ വേദിയാകും. നാളെ, ജൂൺ 22 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 8 വരെ വിവിധങ്ങളായ കലാ, കായിക വിനോദപരിപാടികൾ നടത്തപ്പെടും. ഡബ്ലിനിലേയും പരിസര പ്രദേശങ്ങളിലേയും സീറോ മലബാർ വിശ്വാസികൾക്ക് ഒത്തുചേരാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരമായി ഫമീലിയ കുടുംബസംഗമം മാറും.

കുട്ടികളുടെ ഫുഡ്ബോൾ മൽസരങ്ങളോടെ ആഘോഷപരിപാടികൾക്ക് തുടക്കമാവും. കുട്ടികൾക്കായി ബൗൺസിങ്ങ് കാസിൽ, ഫേസ് പെയിന്റിംഗ്, വിവിധ ഗെയിമുകൾ എന്നിവ ഒരുക്കിയിരിക്കുന്നു. മുതിർന്നവർക്കും ദമ്പതികൾക്കുമായി പ്രത്യേക മത്സരങ്ങൾ, സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, മ്യൂസിക്ക് ബാൻ്റ്, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ എന്നിവ കുടുംബസംഗമവേദിയെ വർണ്ണാഭമാക്കും. വാശിയേറിയ വടംവലി മത്സരം കൃത്യം മൂന്ന് മണിക്ക് ആരംഭിക്കും. വനിതകൾക്കായി പ്രത്യേക മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

അയർലണ്ടിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയോടുകൂടി കുടുംബസംഗമത്തിനു തിരശീല വീഴും. സഭാ൦ഗങ്ങളേവരേയും കുടുംബസംഗമത്തിലേക്ക് ഒരിക്കൽകൂടി സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു