A double minded man is unstable in all his ways. (James 1:8)

ഒരു വർഷം നീണ്ടുനിൽക്കുന്ന കേരളാ പുനരധിവാസ പദ്ധതികളുമായി ഐയർലന്റ് സീറോ മലബാർ സഭ:

ഒരു വർഷം നീണ്ടുനിൽക്കുന്ന കേരളാ പുനരധിവാസ പദ്ധതികളുമായി ഐയർലന്റ് സീറോ മലബാർ സഭ:

ഇന്ന് (വെള്ളിയാഴ്ച) ഡബ്ലിനിൽ
നടക്കുന്ന റെക്സ് ബാൻഡ് സ്പിരിച്ചൽ മ്യൂസിക്കൽ ഈവിനിംഗിലൂടെ ഈ
പദ്ധതിയുടെ രണ്ടാംഘട്ട ധന ശേഖരണത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ ആഴ്ച
കുർബാന മദ്ധ്യേ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചിരുന്നൂ.

സ്‌നേഹ സങ്കീര്‍ത്തനം പോലെ ഉയരുന്ന പ്രാര്‍ഥനാ മന്ത്രങ്ങളും സ്തുതി
ഗീതങ്ങളും നിറഞ്ഞ ആത്മാവിനെ സ്പര്‍ശിക്കുന്ന മനോഹര വേളയാകുന്ന ഡബ്ലിൻ
സീറോ മലബാർ സഭയിലെ ലോക കുടുംബ സംഗമത്തിന്റെ ഈ വേദിയിൽ മഹാ ദുരുന്തത്തിൽ
വേദനിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി പ്രത്യകം പ്രാർത്ഥിക്കാം.

റെക്സ് ബാൻഡ് പരിപാടിയുടെ ഇനിയുള്ള ഓരോ വരവും പൂർണ്ണമായും പുനരധിവാസ
പ്രവൃത്തികൾക്ക് വേണ്ടി മാറ്റി വെക്കുന്നു. കൂടാതെ, നാളെ
ഇതിനോടനുബന്ധിച്ച് താല കുടുംബ യൂണിറ്റിന്റെ നേത്രത്വത്തിൽ പുനരധിവാസ
ഫണ്ടിലേക്കായി ലഘു ഭക്ഷണ സ്റ്റാളും ഉണ്ടായിരിക്കും. പ്രാർഥനയും സംഗീതവും
നിറഞ്ഞ ഈ ആത്മീയ സംഗീത നിശയിൽ പങ്കെടുക്കുന്നതോടൊപ്പം നമ്മുടെ കേരളീയ
സഹോദരങ്ങളെ സഹായിക്കുവാനും സാധിക്കുന്നൂ. ഇനിയും പാസ്സുകൾ ആവശ്യമുള്ളവർ
www.syromalabar.ie വിഴിയോ, നേരിട്ടോ വാങ്ങി സഹകരിക്കുക .

കേരളത്തിലെ മഹാ പ്രളയത്തിൽ നിന്നും കരകയറിയ നമ്മുടെ സഹോദരങ്ങളെയും
കുടുംബങ്ങളെയും പുനരധിവസിപ്പിക്കുവാൻ ഐയർലന്റ് സീറോ മലബാർ സഭയുടെ
നേത്രത്വത്തിൽ ബ്രഹത് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നു. സീറോ മലബാർ
സഭയുടെ നേത്രത്വത്തിൽ നവ കേരള സ്രഷ്ടിക്കായി ഐയർലന്റിലെ
എല്ലാ മാസ്സ് സെന്ററുകളെയും ഒരുമിപ്പിച്ചുകൊണ്ട് ഒരു വര്ഷം
നീണ്ടുനിൽക്കുന്ന പ്രവർത്തങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്.

ദുരിതബാധിത പ്രദേശങ്ങളിലുള്ളവർക്ക് ജാതിമതഭേതമെന്നെ സഹായങ്ങൾ
നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ വിവിധ രൂപതകളുടെ
കീഴിലുള്ള സോഷ്യൽ സർവീസ് സൊസൈറ്റികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും
നേരിട്ടും പുനരധിവാസം നടപ്പിലാക്കുന്നത്. വിവിധ തരത്തിലുള്ള ദുരിതാശ്വാസ
ഫണ്ട് ശേഖരണമാണ് സീറോ മലബാർ സഭ ലക്ഷ്യമിടുന്നത്.

* സീറോ മലബാർ സഭയിൽ വരും നാളികളിലെ പരിപാടികളിലെ ആഘോഷങ്ങൾ വെട്ടിച്ചുരുക്കും.

* സീറോ മലബാർ സഭയിലെ വിവിധ മാസ്സ് സെന്ററുകളിലെ ചാരിറ്റി ഫണ്ടുകൾ ഇതിനായി
മാറ്റി വയ്ക്കും.

* സീറോ മലബാർ സഭ വിശ്വാസികൾ ഒരു ദിവസത്തെ വേതനം ഈ ലക്ഷ്യത്തിനായി മാറ്റി വയ്ക്കുക.

* ഐറിഷ് കാതോലിക്ക പള്ളികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഫണ്ട്
ശേഖരിക്കുക. (അയർലണ്ടിലെ വിവിധ കത്തോലിക്കാ പള്ളികളിൽ നിന്നും സഹായങ്ങൾ
ഇതിനോടകം തന്നെ വാഗ്ത്താനം ചെയ്തിട്ടുണ്ട്.)

* സീറോ മലബാർ യൂത്ത് മൂവ്മെന്റ്, വിൻസെന്റ് ഡി പോൾ, മാതൃജ്യോതി തുടങ്ങിയ
ഭക്ത സംഘടനകൾ വഴി ഫണ്ട് ശേഖരിക്കുക.

* ഇതോടൊപ്പം സാധിക്കുന്ന എല്ലാവരും പ്രളയബാധിത മേഖലകളിലെ ഒരു കുടുബത്തെ
ദത്തെടുത്തു പുനരധിവാസ പ്രവർത്തങ്ങൾ നേരിട്ട് നടത്തണമെന്ന് ബിഷപ്പ്
സ്റ്റീഫൻ അഭ്യർത്ഥിച്ചു.

കേരളത്തിന്റെ പുനരുദ്ധാരണത്തിന് സർക്കാരിനെ പരിശ്രമങ്ങളെ സഹായിക്കുക
എന്നത് നമ്മുടെ കടമയാണെന്നും നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ
ദൈവത്തിലുള്ള പ്രത്യാശ കൈവെടിയാതെ നമ്മുക്ക് ഒരുമിച്ച് മുന്നേറണമെന്നും
അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭ്യർത്ഥിച്ചു.

നമ്മൾ ശേഖരിക്കുന്ന ഓരോ നാണയ തുട്ടും പല കുടുംബങ്ങളുടെയും സ്വപ്നം
പൂവണിയും നമ്മുക്ക് ഒറ്റക്കെട്ടായി കൈകോർക്കാം. ഈ വലിയ ലക്ഷ്യത്തിലേക്ക്
ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീഷിക്കുന്നു.