ഡബ്ലിൻ : ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സീറോമലബാര്‍ സഭ. നൂറുകണക്കിനാളുകളുടെമരണവുംഒട്ടേ റെ നാശനഷ്ടങ്ങളുംസംഭവിച്ച കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരപ്രദേശങ്ങളില്‍ കഴിയുന്ന കഷ്ടതയനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കണമെന്ന് സീറോ മലബാർ സഭ അപ്പസ്റ്റോലിക് വിസിറ്റേറ്റർ സ്റ്റീഫൻ ചിറപ്പണത് പിതാവ് അഭ്യർത്ഥിച്ചു. ഡബ്ലിനിലെയും അയർലണ്ടിലെയും എല്ലാ ഇടവകകളിലും വരുന്ന വിശുദ്ധ കുര്ബാനക്കിടയില് പ്രത്യേകം പിരിവെടുത്ത് ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുവാനായി സീറോ മലബാർ സഭ സിനഡ് വഴി സഹായം എത്തിക്കും. കന്യാകുമാരി ജില്ലയിലെ വലയും വള്ളവും കൃഷിയും വീടും നഷ്ടപ്പെട്ട പാവപ്പെട്ട മത്സ്യതൊഴിലാളികളെയും കര്‍ഷകരെയും പുനരധിവസിപ്പിക്കുവാൻ എല്ലാവരും ഉദാരമായി നല്കാന് തയ്യാറാകണമെന്ന് പിതാവ് ആവശ്യപ്പെട്ടു.