But I say unto you which hear, love your enemies, do good to them which hate you. (Luke 6:27)

ഓശാന തിരുനാളിനായി ഒരുങ്ങി ഡബ്ലിൻ സീറോ മലബാർ സഭ

ഓശാന തിരുനാളിനായി ഒരുങ്ങി ഡബ്ലിൻ സീറോ മലബാർ സഭ

പീഢാസഹനത്തിനുമുമ്പായി കഴുതപ്പുറത്തേറിവന്ന യേശുവിനെ ജറുസലേം ജനത ഒലിവിൻ ചില്ലകൾ വീശിയും, ഈന്തപ്പനയോലകൾ വിരിച്ചും ഓശാന പാടി വരവേറ്റതിന്റെ ഓർമ്മ പുതുക്കുന്ന ഓശാനത്തിരുനാളിനായി ഡബ്ലിൻ സീറോ മലബാർ സഭ ഒരുങ്ങി.

ഡബ്ലിൻ സീറോമലബാർ സഭയുടെ നോമ്പ്കാല ധ്യാനം താല ഫെർട്ടകെയിൻ ചർച്ചിൽ ആരംഭിച്ചു. താല സെൻ്റ് മാർക്ക് ദേവാലയ വികാരി ഫാ. പാറ്റ് മാക് കിൻലി ധ്യാനം ഉത്ഘാടനം ചെയ്തു. റോമിൽനിന്ന് എത്തിയ റവ. ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് OCD യാണു ധ്യാനം നയിക്കുന്നത്. ബ്രേ, ബ്ലാക്ക് റോക്ക്, താല കുർബാന സെൻ്ററുകൾക്കൊപ്പം അയർലണ്ടിൻ്റെ വിവിധ ഭാഗത്തുനിന്നെത്തിയ വിശ്വാസികളും ധ്യാനത്തിൽ സംബന്ധിച്ചു. ബിനു കെ.പി യുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിച്ചു.

ഓശാന ഞായർ ദിവസം രാവിലെ 11 മണിമുതൽ വചന പ്രഘോഷണ ശുശ്രൂഷയും ഉച്ചയ്ക്ക്ശേഷമുള്ള ഓശാന തിരുകർമ്മങ്ങളോടെ താല സബ് സോണിലെ ധ്യാനം സമാപിക്കും.

ചൊവ്വാ, ബുധൻ ദിവസങ്ങളിൽ ബ്ലാഞ്ചർഡ്സ് ടൗണിലും, വെള്ളി, ശനി ദിവസങ്ങളിൽ ലൂക്കനിലും ധ്യാനം നടക്കും.

ഓശാന തിരുകർമ്മങ്ങൾ

ബ്യൂമൗണ്ട് ചർച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കും,

ബ്ലാഞ്ചർഡ്സ് ടൗൺ , ഹണ്ട്സ് ടൗൺ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് ദേവാലയത്തിൽ രാവിലെ 9 മണിക്കും, ഇഞ്ചിക്കോർ മേരി ഇമാക്കുലേറ്റ് ദേവാലയത്തിൽ രാവിലെ 9 മണിക്കും, ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വൈകിട്ട് 4:30നും, ഫിബ്സ്ബൊറോ സെൻ്റ്. പീറ്റേഴ്സ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കും സോർഡ്സ് സെൻ്റ് ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കും കുരുത്തോല വെഞ്ചരിപ്പും ഓശാന തിരുകർമ്മങ്ങളും നടക്കും.