This is my commandment that ye love one another, as I have loved you. (John 15:12)

കമ്മിറ്റി അംഗങ്ങള്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലംചേരി പിതാവുമായി സംവദിച്ചു


ഡബ്ലിന്‍ സിറോ മലബാര്‍ സഭയുടെ 9 സെന്‍റരുകളിലായുള്ള കമ്മിറ്റി അംഗങ്ങള്‍ 2012 ജൂണ്‍ 15 നു അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലംചേരി പിതാവുമായി സംവദിക്കുകയും ഡബ്ലിന്‍ സിറോ മലബാര്‍ സഭയുടെ ഉയര്‍ച്ചയ്ക്ക് ഉതകുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തു. സിറോ മലബാര്‍ സഭ ചാപ്ലിന്‍ ഫാദര്‍ മാത്യു അറക്കപറമ്പില്‍ കര്‍ദിനാള്‍ , ചാന്‍സിലര്‍ , മൈഗ്രന്റ്സ് കമ്മിഷന്‍ സെക്രടറി, കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ സ്വാഗതം ചെയ്തു. തുടര്‍ന്ന് സെന്‍ട്രല്‍ കമ്മിറ്റി സെക്രെട്ടറി ഹില്ലരിയോസ് റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. എല്ലാവരും അവരവരുടെതായ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ സമയാസമയങ്ങളില്‍ നല്‍കാമെന്ന് കര്‍ദിനാള്‍ വ്യക്തമാക്കുകയും ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി സെക്രെട്ടറി ഹില്ലരിയോസ്, ട്രസ്ടീ സീസര്‍ എന്നിവരുടെ അശ്രാന്തപരിശ്രമങ്ങളെ കമ്മിറ്റ് അംഗങ്ങള്‍ എല്ലാവരും ശ്ലാഹിച്ചു. ഫാദര്‍ മനോജ്‌ പൊന്‍കാട്ടില്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.