അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയവിചാരത്തില്‍ അഹംഗരിക്കുന്നവരെ ചിതറിച്ചു (Luke :1 :51 )

“കരുണയുടെ ധ്യാനം 2016” ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി

"കരുണയുടെ ധ്യാനം 2016" ത്രിദിന  കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി

ഡബ്ലിൻ : സീറോ മലബാർ ചർച്ച് ഡബ്ലിൻ വാർഷിക ധ്യാനം ” കരുണയുടെ ധ്യാനം 2016″ ഇന്നു രാവിലെ അയര്ലണ്ടിന്റെ അപ്പസ്തോലിക് ന്യൂണ് ഷോ ആര്ച്ച് ബിഷപ്പ് ചാള്സ് ജോണ് ബ്രൗണ് ദൈവസാന്നിത്യത്തിന്റെ ദീപം തെളിച്ചു ഉല്ഘാടനം ചെയ്തു .
സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോ-ഓർഡിനേറ്ററായ മോണ്.ആന്റണി പെരുമായൻ സ്വാഗതം ആശംസിച്ചു. Fr. George Begley (parish priest Little Pace Church) ആശംസ അർപ്പിച്ചു. അയർലണ്ടിൽ സീറോ മലബാർ സഭയുടെ പത്താം വാര്ഷികത്തിന്റെ ഓർമ്മക്കായി Papal Nuncio ക്ക് memento നൽകി നന്ദി അർപ്പിച്ചു. സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ . ആൻ്റണി ചീരംവേലിൽ MST നന്ദി പറഞ്ഞു.
മൂന്ന് ദിവസങ്ങളിലായി രാവിലെ 9.30 മുതൽ 5.30 വരെ നടക്കുന്ന ധ്യാനം 31 തിങ്കളാഴ്ച വൈകിട്ട് സമാപിക്കും .
കൊല്ലം സാൻപിയോ കപ്പൂച്ചിൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.ഡാനി കപ്പൂച്ചിൻ അച്ചന്റെ നേതൃത്വത്തില് അയർലണ്ടിലെ ജീസ്സസ്സ് യൂത്തും ചേര്ന്നാണ് ഈ വര്ഷത്തെ കരുണയുടെ ധ്യാനവും നവംബർ 1 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കണ്വെൻഷനും നയിക്കുന്നത്.

ഏവരെയും ധ്യാനത്തിലേക്ക് വീണ്ടും പ്രാർത്ഥനാപൂർവം സ്വാഗതം ചെയ്യുന്നു
വാർത്ത: കിസ്സാൻ തോമസ് P R O

retreatinaguaration2
retreatinaguaration3