My brethren count it all joy when you fall into diverse temptations (James 1:2)

‘കരുണയുടെ വാതിൽ 2016 – ലിമറിക്ക്’, അയർലണ്ട്, കുടുംബ നവീകരണ ധ്യാനം- റവ . ഫാ . സോജി ഓലിക്കൽ (Sehion U.K.) നയിക്കും

‘കരുണയുടെ വാതിൽ  2016 – ലിമറിക്ക്’, അയർലണ്ട്,  കുടുംബ നവീകരണ ധ്യാനം- റവ . ഫാ . സോജി ഓലിക്കൽ (Sehion U.K.) നയിക്കും

ലിമറിക്ക് : സീറോ മലബാർ സഭ ലിമറിക്കിൽ,അയർലണ്ട്, എല്ലാ വർഷവും നടത്തി വരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ലിമെരിക് ബിഷപ് Brendan Leahy, ലിമെറിക്ക് ധ്യാനം – കരുണയുടെ വാതിൽ 2016 – വെള്ളിയാഴ്ച രാവിലെ ദൈവസാന്നിത്യത്തിന്റെ പ്രകാശം പരത്തുന്ന തിരി തെളിച്ചു ഉൽഘാടനം ചെയ്യുന്നതാണ്. ലിമെറിക്ക് സെൻറ് പോൾസ് ചർച് വികാരി Fr. John Leonard പ്രാർത്ഥനാശംസകൾ അർപ്പിക്കുന്നതാണ്.

കഴിഞ്ഞ വര്ഷം ധ്യാനം നടത്തിയ ലിമറിക്ക് റേസ് കോഴ്സിൽ ഓഗസ്റ്റ് 19, 20, 21 (വെള്ളി, ശനി, ഞായർ ) തീയതികളിലായിരിക്കും ഈ വർഷവും ധ്യാനം നടക്കുക. ‘കരുണയുടെ വാതിൽ 2016’ എന്നായിരിക്കും ഈ കുടുംബ നവീകരണ ധ്യാനം അറിയപ്പെടുക.യുകെയിലുള്ള സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ റവ . ഫാ . സോജി ഓലിക്കലും ടീമംഗങ്ങളും ചേർന്നാണ് ഈ വര്ഷത്തെ ധ്യാനം നയിക്കുന്നത്. ആത്മീയ കൌൺസലിങ്ങും( Spiritual Counselling) കുട്ടികൾക്കായുള്ള ധ്യാനവും ( age 5 to 13 and by two streams) സെഹിയോൻ യുകെയുടെ തന്നെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. ധ്യാനദിവസങ്ങളിൽ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ് .
ധ്യാന വിജയത്തിനായി എല്ലാ കുടുംബങ്ങളുടേയും പ്രാര്ത്ഥന സഹായവും സഹകരണവും പങ്കാളിത്തവും സീറോ മലബാർ സഭ ലിമറിക്കിന്ടെ പ്രീസ്റ്റ് ഇൻ ചാർജ് റവ.ഫാ.ജോസ് ഭരണികുളങ്ങര അഭ്യർത്ഥിച്ചു.

N. B: ധ്യാനത്തിൽ എത്തിച്ചേരുന്നവർക്ക് മിതമായ നിരക്കിൽ ഓഡർ അനുസരിച് പ്രഭാത ഭക്ഷണവും അത്താഴവും ധ്യാന ക്യാമ്പസിൽ ലഭിക്കുന്നതാണ്. ഈ സേവനം ആഗ്രഹിക്കുന്നവർ Royal Catering Dublin നു ആയി ബന്ധപ്പെടുക. Mob: 0862183824. പ്രഭാത ഭക്ഷണം ധ്യാന ക്യാമ്പസിലെ ഊട്ടുശാലയിൽ ഇരുന്ന് കഴിക്കാവുന്നതാണ്. അത്താഴം താമസസ്ഥലത്തേക്ക് കൊണ്ടുപോകാൻ സാധിക്കുന്ന രീതിയിൽ ലഭിക്കുന്നതാണ്

N.B: ധ്യാനദിവസങ്ങളിൽ പതിവുപോലെ ഉച്ചക്ക് എല്ലാവർക്കും സ്നേഹവിരുന്ന് നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് കൈക്കാരന്മാരായ റോബിൻ ജോസഫ് – 0894485115 ( ജനറൽ കൺവീനർ ), പോമി മാത്യു — 0879645463, എന്നിവരേയോ പ്രതിനിധി യോഗം സെക്രട്ടറി ജോബി മാനുവലിനേയോ – 0877906961 ബന്ധപ്പെടുക..

റിപ്പോർട്ട്,
ജോമോൻ ജോസഫ് (പി.ആർ.ഓ / സീറോ മലബാർ സഭ, ലിംറിക്ക്,അയർലണ്ട്. )

Karunayude-vathil-2016 Final -Rev.Fr.Jose

P-1