My brethren count it all joy when you fall into diverse temptations (James 1:2)

ലിമെറിക്കിലെ ത്രിദിന കുടുംബ നവീകരണ ധ്യാനം സമാപിച്ചു

ലിമെറിക്കിലെ ത്രിദിന  കുടുംബ നവീകരണ ധ്യാനം സമാപിച്ചു

ലിമെറിക്ക് : സീറോ മലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസമായി നടന്നു വന്നിരുന്ന കുടുംബ നവീകരണ ധ്യാനം ഞായറാഴ്ച സമാപിച്ചു .ലിമെറിക്ക് രൂപതാ ബിഷപ്പ് ബ്രെണ്ടൻ ലീഹീ ഉത്‌ഘാടനം ചെയ്ത് ആരംഭിച്ച ധ്യാനത്തിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മൂന്ന് ദിവസങ്ങളിലായി രണ്ടായിരത്തി എഴുനൂറോളം പേർ പങ്കെടുത്തു .യുകെയിൽ നിന്നുള്ള റെവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള സെഹിയോൻ ടീമാണ് ധ്യാനം നയിച്ചത് .ധ്യാനത്തിൽ പങ്കെടുത്തവർക്കും,വിവിധ രീതിയിൽ സഹായ സഹകരണങ്ങൾ നല്കിയവർക്കും,ധ്യാന വിജയത്തിനായി പ്രാർത്ഥിച്ചവർക്കും സീറോ മലബാർ ചർച്ച് ലിമെറിക്ക് പ്രീസ്റ്റ് ഇൻ ചാർജ് റെവ.ഫാ.ജോസ് ഭരണികുളങ്ങര നന്ദി അറിയിച്ചു.

LMRT1

LMRT3

LMRT4

LMRT2

“കരുണയുടെ വാതിൽ 2016” ലിമെറിക്ക് ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി.

ലിമെറിക്ക് : സീറോ മലബാർ ചർച്ച് ലിമെറിക്ക് വാർഷിക ധ്യാനം ” കരുണയുടെ വാതിൽ 2016″ ഇന്നു രാവിലെ ലിമെറിക്ക് രൂപതാ ബിഷപ്പ് ബ്രെണ്ടൻ ലീഹി ദൈവസാന്നിത്യത്തിന്റെ പ്രകാശം പരത്തുന്ന തിരി തെളിച്ചു ഉല്‍ഘാടനം ചെയ്തു . സെന്റ് പോള്‍സ് ചര്‍ച് വികാരി Rev. Fr.ജോൺ ലിയോനാർഡ് അധ്യക്ഷത വഹിച്ചു .സീറോ മലബാർ ചർച്ച് ലിമെറിക്ക് പ്രീസ്റ്റ്‌ ഇൻചാർജ് Rev.Fr. ജോസ് ഭരണികുളങ്ങര സ്വാഗതം ആശംസിച്ചു .ഇന്നു മുതൽ മൂന്ന് ദിവസങ്ങളിലായി രാവിലെ 9.30 മുതൽ 5.30 വരെ നടക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് സമാപിക്കും .യുകെയിലുള്ള സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റവ . ഫാ . സോജി ഓലിക്കലും ടീമംഗങ്ങളും ചേര്‍ന്നാണ് ഈ വര്ഷത്തെ ധ്യാനം നയിക്കുന്നത്

IMG_5071

IMG_5072

IMG_5073

karunayudevaathil1

karunayudevaathil2

“കരുണയുടെ വാതിൽ 2016” Rev.Fr.സോജി ഓലിക്കൽ & സെഹിയോൻ ടീം അയർലണ്ടിൽ എത്തി ചേർന്നു

sehion

ലീമെറിക്കിൽ നാളെ മുതൽ ആരംഭിക്കുന്ന കരുണയുടെ വാതിൽ കുടുംബ നവീകരണ ധ്യാനത്തിന് ഡബ്ലിൻ എയർപോർട്ടിൽ എത്തിയ Rev.Fr.സോജി ഓലിക്കൽ & സെഹിയോൻ ടീമിനെ ലിമെറിക്ക് സീറോ മലബാർ ചർച് പ്രീസ്റ്റ് ഇൻചാർജ് Rev.Fr. ജോസ് ഭരണികുളങ്ങരയും കൈക്കാരൻമാരും ചേർന്ന് സ്വീകരിച്ചു .ലിമെരിക് ബിഷപ് Brendan Leahy “കരുണയുടെ വാതില്‍ 2016” വെള്ളിയാഴ്ച രാവിലെ ദൈവസാന്നിത്യത്തിന്റെ പ്രകാശം പരത്തുന്ന തിരി തെളിച്ചു ഉല്‍ഘാടനം ചെയ്യുന്നതാണ്. ലിമെറിക്ക് സെന്റ് പോള്‍സ് ചര്‍ച് വികാരി Fr. John Leonard പ്രാര്‍ത്ഥനാശംസകള്‍ അര്‍പ്പിക്കുന്നതാണ്.ആത്മീയ കൗണ്‍സലിങ്ങും( Spiritual Counselling) കുട്ടികള്‍ക്കായുള്ള ധ്യാനവും ( age 5 to 13 and by two streams) സെഹിയോന്‍ യുകെയുടെ തന്നെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. ധ്യാനദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ് .

ധ്യാന വിജയത്തിനായി എല്ലാ കുടുംബങ്ങളുടേയും പ്രാര്ത്ഥന സഹായവും സഹകരണവും പങ്കാളിത്തവുംസീറോ മലബാര്‍ സഭ ലിമറിക്കിന്‌ടെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ.ഫാ.ജോസ് ഭരണികുളങ്ങര അഭ്യര്‍ത്ഥിച്ചു. N. B: ധ്യാനത്തില്‍ എത്തിച്ചേരുന്നവര്‍ക്ക് മിതമായ നിരക്കില്‍ ഓഡര്‍ അനുസരിച് പ്രഭാത ഭക്ഷണവും അത്താഴവും ധ്യാന ക്യാമ്പസില്‍ ലഭിക്കുന്നതാണ്. ഈ സേവനം ആഗ്രഹിക്കുന്നവര്‍ Royal Catering Dublin നു ആയി ബന്ധപ്പെടുക. Mob: 0862183824. പ്രഭാത ഭക്ഷണം ധ്യാന ക്യാമ്പസിലെ ഊട്ടുശാലയില്‍ ഇരുന്ന് കഴിക്കാവുന്നതാണ്. അത്താഴം താമസസ്ഥലത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കുന്ന രീതിയില്‍ ലഭിക്കുന്നതാണ്

‘കരുണയുടെ വാതിൽ 2016 – ലിമറിക്ക്’, അയർലണ്ട്, കുടുംബ നവീകരണ ധ്യാനം- റവ . ഫാ . സോജി ഓലിക്കൽ (Sehion U.K.) നയിക്കും