മറിയം പറഞ്ഞു എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. (Luke :1 : 46 )

കുഞ്ഞുപൈതങ്ങളുടെ തിരുനാളും, ഉണ്ണീശോയ്ക്ക് അടിമവയ്ക്കലും

കുഞ്ഞുപൈതങ്ങളുടെ തിരുനാളും, ഉണ്ണീശോയ്ക്ക് അടിമവയ്ക്കലും

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുഞ്ഞുപൈതങ്ങളുടെ തിരുനാൾ 2019 ഡിസംബർ 28 ശനിയാഴ്ച താല ഫെറ്റർകെയിൽ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വച്ച് ആചരിക്കുന്നു. സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് തിരുനാളിനും തിരുകർമ്മങ്ങൾക്കും മുഖ്യകാർമ്മികനായിരിക്കും. രാവിലെ 9:45 നു ഉണ്ണീശോയ്ക്ക് അടിമവയ്ക്കലും കാഴചവയ്പ്പും, 10 മണിക്ക് വിശുദ്ധ കുർബാന തുർടർന്ന് ആശീർവാദ പ്രാർത്ഥനയും കേക്ക് മുറിയ്ക്കലും സമ്മാനദാനവും ഉണ്ടായിരിക്കും.

ഈശോ ജനിച്ചതറിഞ്ഞ ഹേറോദോസ് ശിശുവിനെ കണ്ടുപിടിക്കാനും കൊല്ലുവാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനാൽ 2 വയസ്സിനു താഴെ പ്രായം ഉള്ള കുഞ്ഞുങ്ങളെ മുഴുവൻ കൊന്നു കളഞ്ഞു. ഇവരാണ് ആദ്യത്തെ രക്തസാക്ഷികൾ. ആദ്യത്തെ വിശുദ്ധരും ഈ കുഞ്ഞുമക്കൾ ആണ്. ഈ കുഞ്ഞുവിശുദ്ധരുടെ ഓർമ്മക്കായി ആദിമകാലം മുതൽ തിരുസഭ ഈ തിരുനാൾ ആചരിച്ചുവരുന്നു,

ഈ തിരുനാൾ ദിനത്തിൽ കുഞ്ഞുമക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കാം. ദൈവ സ്നേഹത്തിലും വിശ്വാസത്തിലും വളരുവാൻ, മറ്റുള്ളവരെ സ്നേഹിക്കുവാൻ, മുതിർന്നവരെ ബഹുമാനിക്കുവാൻ, അനുസരണയിൽ വളരുവാൻ, വിശുദ്ധരായി തീരുവാൻ ഈശോ എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ. കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു. ഉണ്ണീശോയുടെയും പരിശുദ്ധ അമ്മയുടെയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാവാനായി പ്രത്യേകം പ്രാർതത്ഥിക്കാം. കൈകുഞ്ഞുങ്ങൾ മുതൽ ആദ്യകുർബാന സ്വീകരിക്കാത്ത എല്ലാ കുട്ടികളെയും ഈ തിരുനാളിലേയ്ക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവര്‍ അറിയിച്ചു