For the wages of sin is death, but the gift of God is eternal life in Christ Jesus our Lord (Romans 6:23)

ഇഞ്ചിക്കോറില്‍ കുട്ടികളുടെ ധ്യാനം, Faith Meet 2013 Christeen Retreat

സിറോ മലബാര്‍ ചര്‍ച്ച് ഇഞ്ചികൊര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍കുവേണ്ടി വിശ്വാസ വര്‍ഷ ആചരണത്തിന്റെ ഭാഗമായി ഫെയിത്ത് മീറ്റ് 2013 എന്ന പേരില്‍  ക്രിസ്റ്റീന്‍ റിട്രീറ്റ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 19, 20, 21 തിയ്യതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4. 30 വരെ ഇഞ്ചികൊര്‍ മേരി ഇമ്മാകുലറ്റ് ദേവാലയത്തിന്റെ പാരിഷ് ഹാളിലും, വൈദിക മന്ദിരത്തിലുമായാണ് ധ്യാനം സംഘടിപ്പിക്കുന്നത്. 58, 912, 13 17 എന്നി പ്രായപരിധി അനുസരിച്ച് കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് മൂന്ന് വേദികളിലായാണ് ധ്യാനം നടത്തുന്നത്.  ധ്യാനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍  ഒരു ദിവസം 10 യൂറോ വീതം  ചിലവിലേക്കായി നല്കി പേര് രജിസ്‌റ്റെര്‍ ചെയ്യേണ്ടതാണ്. രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ പങ്കെടുക്കുന്ന കുടുംബങ്ങള്‍ രണ്ട് കുട്ടികള്‍ക്ക്  മാത്രം രാജിസ്‌ട്രെഷന്‍ ചാര്‍ജ് നല്‍കിയാല്‍ മതിയാകും.  ധ്യനത്തിനുള്ള  എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഇഞ്ചികോര്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. വിശ്വാസ വര്‍ഷ ആചരണത്തിന്റെ ഭാഗമായി നടത്തപെടുന്ന ഫൈത് മീറ്റ് 2013 ലേക്ക് എല്ലാ കുഞ്ഞുമക്കളെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സിറോ മലബാര്‍ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ എന്നിവര് അറിയിച്ചു .

ബഹുമാനപെട്ട ജിമ്മിയച്ചന്റെ നേതൃത്വത്തില്‍  യു. കെ. യില്‍ നിന്നുള്ള  ആറംഗ ക്രിസ്റ്റീന്‍ ധ്യാന ടീമാണ് ധ്യാനം നയിക്കുന്നത്.റെവ.ഫാ. ജിമ്മി സെബാസ്‌റ്യന്‍, ബ്രദര്‍ ഫ്രാന്‍സിസ് കുറുക്കന്‍കുന്നേല്‍ (യു കെ ) എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് മൂന്ന് വിഭാഗങ്ങളായി കുട്ടികളുടെ ധ്യാനം നയിക്കുന്നത്.വി.കുര്‍ബാന,സ്‌കിറ്റുകള്‍,ബൈബില്‍ പഠനം,ആക്ഷന്‍ സോംഗ്,കളികള്‍ തുടങ്ങി കുട്ടികള്‍ക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും മതബോധനവും പകരുന്ന ഈ ധ്യാനത്തിന് തങ്ങളുടെ കുട്ടികളെ അയക്കണമെന്ന് എല്ലാ മാതാപിതാക്കളോടും സ്‌നേഹപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്ക്ക്

ഫാ. ജോസ് ഭരണികുളങ്ങര 0899741568

ഫാ.മനോജ് പൊന്‍കാട്ടില്‍ 0877099811