Be not deceived; God is not mocked: for whatsoever a man soweth, that shall he also reap. (Galatians 6:7)

കുട്ടികൾക്കായുള്ള ധ്യാനം

കുട്ടികൾക്കായുള്ള ധ്യാനം

കുടുംബ നവീകരണ ധ്യാന ദിവസങ്ങളിൽ (2022 ഒക്ടോബർ 29.30,31) വൈറ്റ്ഹാൾ ഹോളി ചൈൽഡ് ദേവാലയത്തിൽ കുട്ടികൾക്കായി ധ്യാനം നടക്കും. രാവിലെ 11:45 മുതൽ വൈകിട്ട് 6:15 വരെയാണ് ധ്യാനം നടക്കുക.

സീറോ മലബാർ സഭയുടെ യൂറോപ്യൻ യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടറും പ്രസിദ്ധ ഗാന രചയിതാവുമായ റവ. ഡോ. ബിനോജ് മുളവരിക്കലും യൂത്ത് ടീമുമാണ് ധ്യാനം നയിക്കുക. ചിറ്റൂർ ധ്യാന കേന്ദ്രത്തിലെ ശുശ്രൂഷാ പരിചയവും കുട്ടികളുടേയും യുവജനങ്ങളുടേയും ഇടയിൽ പ്രത്യേകിച്ച് പ്രവാസികുടുംബങ്ങൾക്കിടയിൽ പ്രവർത്തിച്ച വർഷങ്ങളുടെ അനുഭവ സമ്പത്തും അയർലണ്ടിലെ കുട്ടികൾക്ക് പ്രയോജനകമാകുന്ന ഈ ധ്യാനത്തിലേയ്ക്ക് എല്ലാ കുട്ടികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.

കുട്ടികളുടെ ധ്യാനത്തിൽ പങ്കെടുക്കുവാൻ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലെ (www.syromalabar.ie) പി.എം.എസ് വഴി രജിസ്ട്രേഷൻ നടത്തേണ്ടതാണ്.