Set your affection on things above, not on things on the earth. (Colossians 3:2)

കേരളീയ തനിമയോടെ ദിവ്യകാരുണ്യ പ്രദക്ഷിണം


50 th ഇന്റര്‍നാഷണല്‍ യുക്കരിസ്റിക് കോണ്‍ഗ്രെസ്സിനോടനുബന്ധിച് 2012 ജൂണ്‍ 13 നു നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണം അക്ഷരാര്‍ത്ഥത്തില്‍ കേരളീയ തനിമ വിളിച്ചോതുന്ന ഒരു വിശ്വാസ പ്രദക്ഷിണമായിരുന്നു. പ്രദക്ഷിണത്തിന്‍റെ എറ്റവും മുന്നിലായി അണിനിരന്ന മാര്‍ത്തോമ സ്ലീവയും കേരളത്തിന്‍റെ സ്വന്തം സ്വര്‍ണകുരിശും വെള്ളികുരിശും മുത്തുകുടകളും കൊടികളും പ്രദക്ഷിണത്തിന് മാറ്റ് കൂട്ടി. കേരളത്തനിമയില്‍ വസ്ത്രധാരണം നടത്തി അണിഞ്ഞ് ഒരുങ്ങിയ കുട്ടികളും സ്ത്രീകളും പുരുഷന്മാരുമെല്ലാം ദിവ്യകാരുണ്യ കോണ്‍ഗ്രസിലും, പ്രദക്ഷിണത്തിലും പങ്കെടുത്തവരുടെ കണ്ണിന് ഒരു വിരുന്നായിരുന്നു. കൊണ്ഗ്രെസിലെ തന്നെ മുഖ്യചടങ്ങുകളില്‍ ഒന്നായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം.125 രാഷ്ട്രങ്ങളില്‍ നിന്നായി പതിനായിരങ്ങള്‍ പങ്കെടുത്ത ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്‍റെ മുന്‍നിരയില്‍ നിന്ന് പ്രദക്ഷിണം നയിക്കാന്‍ ഭാഗ്യം ലഭിച്ചത് അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭാ സാമൂഹതിനാണ്. പൊന്നുതമ്പുരാന്‍ വാരിക്കോരി തന്ന നന്മകളെ പ്രകീര്‍ത്തിച്ചുകൊണ്ട് “ഡബ്ലിന്‍ സിറോ മലബാര്‍ സഭ” എന്നാ ബാനരിന്‍റെ കീഴില്‍ കേരളത്തില്‍ നിന്നുള്ള വിശ്വാസികള്‍ അണിനിരന്നു. സീറോ മലബാര്‍ സഭ കൂരിയ ചാന്‍സിലോര്‍ ഫാദര്‍ ആന്‍റ്ണി കൊള്ളന്നൂര്‍, സീറോമലബാര്‍ സഭ മൈഗ്രന്‍റ്സ് കമ്മിഷന്‍ സിക്രട്ടറി ഫാദര്‍ ജോസ്‌ ചെരിയംപനാട്ട്, അയര്‍ലണ്ടില്‍ സേവനം അനുഷ്ടിക്കുന്ന മലയാളി വൈദികരും ഇ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. സീറോമലബാര്‍ സഭാ വിശ്വാസികളോടൊപ്പം 3 മണിക്കൂര്‍ നീണ്ടുനിന്ന പ്രദക്ഷിണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ അലംചേരി ആദ്യന്തം പങ്കുചേര്‍ന്നു. പ്രദക്ഷിണത്തിന് ശേഷം വിശ്വാസികളോടൊപ്പം അദ്ദേഹം തന്‍റെ സന്തോഷം പങ്കുവക്കുകയും ചെയ്തു.