വിശകൂന്നവരെ വിശിഷ്ട വിഭവങ്ങള്‍ കൊണ്ട് സംതൃപ് തരാക്കി സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ചു (Luke :1 :53 )

കോവിഡ് മഹാമാരിയുടെ ഭീതിയിൽ കഴിയുന്ന ലോകജനതയ്ക്കായി പരിശുദ്ധ കന്യാമാതാവിനോട് മാദ്ധ്യസ്ഥം അപേക്ഷിച്ച് കൊണ്ട് അയര്‍ലണ്ടില്‍ നിന്നും ഒരു പ്രാര്‍ത്ഥനാഗാനം.

കോവിഡ് മഹാമാരിയുടെ ഭീതിയിൽ കഴിയുന്ന  ലോകജനതയ്ക്കായി പരിശുദ്ധ കന്യാമാതാവിനോട് മാദ്ധ്യസ്ഥം അപേക്ഷിച്ച് കൊണ്ട് അയര്‍ലണ്ടില്‍ നിന്നും ഒരു പ്രാര്‍ത്ഥനാഗാനം.

അയര്‍ലണ്ടിലെ ഡബ്ലിൻ സീറോ മലബാർ സഭയിൽ ശുശ്രൂഷചെയ്യുന്ന തലശ്ശേരി അതിരൂപതാംഗമായ ഫാ. രജേഷ് മേച്ചിറാകത്ത് എഴുതി, ഈണം നല്‍കിയ, എല്ലാ രോഗികള്‍ക്കും സൗഖ്യം ഉണ്ടാകണം എന്ന് പ്രാര്‍ത്ഥിക്കുന്ന ഈ മനോഹര ഗാനം അനുഗ്രഹീത ഗായകന്‍ കെസ്റ്റര്‍ ആലപിച്ചിരിക്കുന്നു.
ഈ ലോകത്തേ കാക്കേണമേ ,ഈ രോഗത്തേ മാറ്റേണമേ..’ എന്ന അര്‍ത്ഥനയോടെയുള്ള ഈ പ്രാര്‍ത്ഥനാഗാനം താലാ ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ നടന്ന പ്രത്യേക ചടങ്ങില്‍ സീറോ മലബാര്‍ സഭാ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ.ക്ലെമന്റ് പാടത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു.
അയർലൻഡിലെ സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ഡയറക്ടർ ഫാ. റോയി ജോര്‍ജ്ജ് വട്ടയ്ക്കാട്ട്, ഫാ.സെബാസ്റ്റ്യൻ, ഡബ്ലിൻ സീറോ മലബാര്‍ സഭാ ഭാരവാഹികൾ എന്നിവരും പ്രകാശനചടങ്ങില്‍ പങ്കെടുത്തു.