ഡബ്ലിന്‍ : സീറോ മലബാര്‍ കാത്തലിക്ക് കമ്യൂണിറ്റി ഫിബ്‌സ്ബറോയുടെ നേതൃത്വത്തില്‍ ക്രിസ്തുരാജന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുന്നാളും കുടുംബ കൂട്ടായ്മകളുടെ വാര്‍ഷീകവും മെയ് 24 ഞായാര്‍ഴ്ച ഗ്രിഫ്ത്ത് അവന്യൂ മരിനോയിലുള്ള സെന്റ് വിന്‍സന്റ് ഡി പോള്‍ പള്ളിയില്‍ വച്ച് ആഘോഷിക്കുന്നു.
ഉച്ചകഴിഞ്ഞ് 2 മണിക്ക് ജപമാല പ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്ന് 2.30ന് റവ. ഫാ. ജോസഫ് വെള്ളനാലിന്റെ നേതൃത്വത്തില്‍ ആഘേഷമായ തിരുന്നാള്‍ കുര്‍ബാനയും പ്രദക്ഷിണവും നടത്തപ്പെടും. അതിനുശേഷം വൈകീട്ട് 5 മണിക്ക് സെന്റ് വിന്‍സന്റ് ഡി പോള്‍ ഗേള്‍സ് സ്‌കൂളില്‍ വച്ചു നടക്കുന്ന പൊതുസമ്മേളനം സീറോ മലബാര്‍ സഭ അയര്‍ല് കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ ഉത്ഘാടനം ചെയ്യും.
വിവിധ കലാപരിപാടികള്‍ക്കു ശേഷം സ്‌നേഹവിരുന്നോടുകൂടി 8 മണിക്ക് പരിപാടികള്‍ അവസാനിക്കുംതിരുന്നാള്‍ കുര്‍ബാനയിലും തുടര്‍ന്നുള്ള ആഘോഷപരിപാടികളിലും പങ്കെടുക്കുവാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ജോസ് ഭരണികുളങ്ങര അറിയിച്ചു.

ഫിബ്സ്ബറൊ മാസ്സ് സെന്ററില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍
Third Anniversary of Little Flower Unit Finglas, Phisbrough