For the wages of sin is death, but the gift of God is eternal life in Christ Jesus our Lord (Romans 6:23)

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ പെസഹാ ആചരിച്ചു. ലൂക്കനിൽ ധ്യാനം ദു:ഖവെള്ളി, വലിയ ശനി ദിവസങ്ങളിൽ

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ പെസഹാ ആചരിച്ചു.  ലൂക്കനിൽ ധ്യാനം ദു:ഖവെള്ളി, വലിയ ശനി ദിവസങ്ങളിൽ

ഡബ്ലിൻ സീറോ മലബാർ സമൂഹം ക്രിസ്തുവിൻ്റെ അന്ത്യ അത്താഴത്തിൻ്റേയും, വിശുദ്ധ കുർബാനാസ്ഥപനത്തിൻ്റേയും സ്മരണ പുതുക്കി പെസഹാ ആചരിച്ചു. ഡബ്ലിനിലെ ഒൻപത് കുർബാന സെൻ്ററുകളിലും ഈവർഷം പെസഹാ തിരുകർമ്മങ്ങൾ ഉണ്ടായിരുന്നു. അന്ത്യ അത്താഴവേളയിൽ വിനയത്തിൻ്റെ മാതൃകനൽകികൊണ്ട് ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിനെ അനുസ്മരിച്ച് കാൽ കഴുകൽ ശുശ്രൂഷയും നടന്നു. വിവിധ കുർബാന സെൻ്ററുകളിൽ നടന്ന ശുശ്രൂഷയ്ക്ക് റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട്, റവ. ഡോ. ജോസഫ് വെള്ളനാൽ തുടങ്ങിയവർ കാർമ്മികരായിരുന്നു. നസ്രാണി പാരമ്പര്യമനുസരിച്ച് വൈകിട്ട് ഭവനങ്ങളിൽ അപ്പം മുറിക്കൽ ശുശ്രൂഷയും നടന്നു.

ഇന്ന് ക്രിസ്തുവിൻ്റെ പീഠാനുഭവം ധ്യാനിക്കുന്ന ദു:ഖവെള്ളി. ഡബ്ലിൻ സീറോ മലബാർ സഭയുടെ ലൂക്കൻ സബ് സോണിനുവേണ്ടിയുള്ള നോമ്പ്കാല ധ്യാനം ഇന്നും നാളെയും (ദു:ഖവെള്ളി, ശനി) പാമേഷ്സ്ടൗൺ സ്പോർട്ട്സ് കോമ്പ്ലക്സിൽ നടക്കും. രാവിലെ 9:30 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ധ്യാനം നയിക്കുന്നത് റവ. ഡോ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് OCD യാണ്. കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. വെള്ളി, ദുഃഖശനി ദിവസത്തെ തിരുകർമ്മങ്ങളും ധ്യാനത്തോടൊപ്പം നടക്കും

അഡ്രസ്സ് : https://goo.gl/maps/9jv8cQdHkQVgtGjg9

ദുഃഖ വെള്ളിയാഴ്ചയും, ദുഃഖ ശനിയാഴ്ചയും ബ്ലാഞ്ചട്സ്ടൗൺ ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ രാവിലെ 9 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിക്കും

താല ഫെർട്ടകയിൻ ദേവാലയത്തിൽ ദുഃഖവെള്ളി, ദുഃഖശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ അതതു ദിവസത്തെ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കും

ഈസ്റ്റർ കുർബാന ശനി ഞായർ ദിവസങ്ങാളിലായി ഒൻപത് കേന്ദ്രങ്ങളിലും ഉണ്ടായിരികും. ഏവരേയും തിരുകർമ്മങ്ങളിലേയ്ക്ക് ക്ഷണിക്കുന്നതായി സീറൊ മലബാർ സഭാ ചാപ്ലിൻസ് അറിയിച്ചു.