Then said Jesus, Father, forgive them; for they know not what they do. (Luke 23:34)

ജോസഫ് പുത്തൻപുരക്കൽ അച്ചൻ നയിക്കുന്ന കുടുംബ ശാക്തീകരണ സെമിനാർ ‘കുടുംബം’ സെപ്റ്റംബർ 28 ന് താലായിൽ

ജോസഫ് പുത്തൻപുരക്കൽ അച്ചൻ നയിക്കുന്ന കുടുംബ ശാക്തീകരണ സെമിനാർ ‘കുടുംബം’ സെപ്റ്റംബർ 28 ന് താലായിൽ

ഡബ്ലിൻ സീറോ മലബാർ സഭ സംഘടിപ്പിക്കുന്ന കുടുംബ ശാക്തീകരണ സെമിനാർ ‘കുടുംബം’ 2019 സെപ്റ്റംബർ 28 ശനിയാഴ്ച വൈകിട്ട് താലാ ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിൽ വച്ച് നടത്തപ്പെടും

ലോകമെമ്പാടുമുള്ള ധ്യാന വേദികളിലും മാധ്യമങ്ങളിലും നിറസാന്നിധ്യമായ ധ്യാന ഗുരുവും ഫാമിലി കൗൺസിലറുമായ ഫാ. ജോസഫ് പുത്തൻപുരക്കലാണ് സെമിനാർ നയിക്കുന്നത്. കപ്പൂച്ചിൻ സഭാഗമായ ‘കാപ്പിപ്പൊടിയച്ചൻ’ ചിരിയും ചിന്തയും ഉണർത്തുന്ന പ്രഭാഷണങ്ങൾ വഴി കുടുംബ സദസുകൾക്ക് പ്രിയങ്കരനായ വൈദീകനാണ്.

സെപ്റ്റംബർ 28 ശനിയാഴ്ച് വൈകിട്ട് 5 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന സെമിനാർ രാത്രി 9:30 നു സമാപിക്കും

.

കുടുംബങ്ങൾ ഒട്ടേറെ വെല്ലുവിളികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ തിരുവചനാധിഷ്ടിതമായി കുടുബബന്ധങ്ങളെക്കുറിച്ച് ചിന്തിക്കുവാനും, ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ഉപകരിക്കുന്ന ഈ സെമിനാറിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു