But I say unto you which hear, love your enemies, do good to them which hate you. (Luke 6:27)

ജ്വലിക്കുന്ന ഹൃദയത്തോടെ യേശുവിനെ സ്വീകരിക്കുക :- മാർ സ്റ്റീഫൻ ചിറപ്പണത്ത്.

ജ്വലിക്കുന്ന ഹൃദയത്തോടെ യേശുവിനെ സ്വീകരിക്കുക :- മാർ സ്റ്റീഫൻ ചിറപ്പണത്ത്.

ദൈവവചനം ശ്രവിച്ച് ജ്വലിക്കുന്ന ഹൃദയവുമായ് യേശുവിനെ സ്വീകരിക്കാൻ സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ആഹ്വാനം ചെയ്തു. ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏയ്ഞ്ചൽ മീറ്റിൽ വിശുദ്ധ കുർബാന അർപ്പിച്ച് വചന വചനസന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. വചനം കേട്ടതിനു ശേഷം വലയിറക്കിയ ശിഷ്യന്മാർക്ക് വലനിറയെ മത്സ്യം ലഭിച്ച ബൈബിൾ ഭാഗം ഉദ്ദരിച്ചായിരുന്നു ബിഷപ്പിൻ്റെ പ്രസംഗം.

ഡബ്ലിൻ സീറോ മലബാർ സഭയിൽ ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ സംഗമം ‘ഏയ്ഞ്ചൽസ് മീറ്റ്’ ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏയ്ഞ്ചൽസ് ദേവാലയത്തിൽ നടന്നു. സീറോ മലബാർ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, അയർലണ്ട് കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട് എന്നിവരും ഡബ്ലിനിലെ 10 കുർബാന സെൻ്ററുകളിൽനിന്ന് ഈ വർഷവും കഴിഞ്ഞ വർഷവും ആദ്യകുർബാന സ്വീകരിച്ച കുട്ടികളും മാതാപിതാക്കളും ഈ സംഗമത്തിൽ പങ്കെടുത്തു. ഈ വർഷം മാത്രം നൂറോളം കുട്ടികളാണ് ഡബിനിൽ സീറോ മലബാർ ക്രമത്തിൽ ആദ്യകുർബാന സ്വീകരിച്ചത്. കുട്ടികൾക്ക് പ്രത്യേക പരിശീലന പരിപാടി ഒരുക്കി കോവിഡ് നിയന്തണങ്ങൾക്കുള്ളിൽനിന്ന് ആഘോഷമായ അനുരഞ്ജന കൂദാശാ സ്വീകരണവും, ആദ്യകുർബാന സ്വീകരണവും എല്ലാ കുർബാന സെൻ്ററുകളിലും നടത്തിയിരുന്നു.
ഏഞ്ചൽ മീറ്റിന് ബ്ലാക്ക്റോക്ക് കുർബാന സെൻ്റർ കമ്മറ്റിയും, ഡബ്ലിൻ സോണൽ കമ്മറ്റിയും, കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റും നേതൃത്വം നൽകി.

Biju L.Nadackal
PRO, SMCC Ireland