For whosoever shall call upon the name of the Lord shall be saved. (Romans 10:13)

ഡബ്ലിനിലെ സീറോ മലബാര്‍ സമൂഹത്തിന്റെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിന് കൊടിയിറങ്ങി

ഡബ്ലിനിലെ സീറോ മലബാര്‍ സമൂഹത്തിന്റെ  രണ്ടാമത് ബൈബിള്‍ കലോത്സവത്തിന് കൊടിയിറങ്ങി

ഡബ്ലിന്‍:കലയുടെ വര്‍ണ്ണചിറകുകളിലേറി സത്യവിശ്വാസത്തിന്റെ സുവിശേഷം പ്രഘോഷിച്ച് സംഘടിപ്പിച്ച ഡബ്ലിനിലെ സീറോ മലബാര്‍ സമൂഹത്തിന്റെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിന് കൊടിയിറങ്ങി.

ലോകത്തിലെങ്ങും നാഥന് സാക്ഷ്യമേകാനുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത വിളംബരം ചെയ്യാനുതകുന്ന സംഗീതവും,നൃത്തനൃത്യങ്ങളും ,നര്‍മ്മവും ,നാടകാവിഷ്‌കരണവുമൊക്കെയായി ഡബ്ലിനിലെ ബ്രേ,ലൂക്കന്‍,താല,ബ്ലാക്ക്‌റോക്ക് സെന്റ് വിന്‌സതന്റ്‌സ്,ബ്ലാഞ്ചസ്‌ടൌണ്‍,സ്വോര്്‌ന്‌സ്,ഫിസ്ബറോ,ബൂമൌണ്ട്,ഇഞ്ചിക്കോര്‍ എന്നി ഒന്‍പത് കേന്ദ്രങ്ങളില്‍ നിന്നായെത്തിയ നൂറുകണക്കിന് അത്മായ പ്രവര്‍ത്തകര്‍ ബൂ മൌണ്ടിലെ ആര്‍ട്ടൈന്‍ ഹാളിനെ അക്ഷരാര്‍ഥത്തില്‍ കലയുടെ കനക ചിലങ്കയണിയിച്ചു.

bkalosthsavam2കൊച്ചു കുട്ടികള്‍ മുതല്‍ പ്രായ ഭേദമന്യേ എല്ലാ ടീമുകളും അവതരിപ്പിച്ച കലാ പരിപാടികള്‍ വിശ്വാസദീപ്തമായിരുന്നു.തങ്ങള്‍ ലോകത്തെവിടെയായിരുന്നാലും കേരള സഭ പകര്‍ന്നു തന്ന വിശ്വാസ പാരമ്പര്യം കാത്തു സൂക്ഷിക്കുമെന്ന തീഷ്ണമായ പ്രതിജ്ഞയുടെ പ്രഖ്യാപനം കൂടിയായി കലാ പ്രകടനങ്ങള്‍.

ബൂമൌണ്ട് സെന്റ് ലുക്ക് ഇടവക വികാരി ഫാ. പാറ്റ് ലിറ്റില്‍ട്ടണ്‍ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു ഇന്ത്യന്‍ എംബസി ഹെഡ് ഓഫ് ചാന്‌സിനലര്‍ കോണ്‌സുനലര്‍ പി കെ രാഘവ് ദീപം തെളിയിച്ച് ഔപചാരികമായ ഉത്ഘാടനം നിര്‍വഹിച്ചു.

ബൈബിള്‍ കലോത്സവവേദിയില്‍ ബൈബിള്‍ ക്വിസ് 2014 ല്‍ മൂന്ന് വിഭാഗങ്ങളിലായി വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടത്തപ്പെട്ടു.ജൂനിയര്‍ സെര്ട്ട് , ലീവിംഗ് സെര്ട്ട് എന്നിവയില്‍ ഹയ്യര്‍ ലെവലില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ കലോത്സവ വേദിയില്‍ ആദരിച്ചു.

നന്ദിയോടെ ……

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം മനോഹരമായി പര്യവസാനിച്ചു. ഏവരെയും നന്ദിയോടെ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. കണ്ണുകള്‍ക്ക് മിഴിവും കാതുകള്‍ക്ക് ഇമ്പവും പകര്‍ന്ന് വിശ്വാസത്തിന് സാക്ഷ്യം വഹിച്ച അസുലഭ നിമിഷങ്ങള്‍. ഇ ദിനത്തെ മനോഹരമാക്കുവാന്‍, പരിപാടികള്‍ ഏകോപിപ്പിക്കുവാന്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ ഏറെയാണ്. രണ്ടാമത് ബൈബിള്‍ കലോത്സവം നടത്തുവാന്‍ തീരുമാനിച്ച നിമിഷം മുതല്‍ അതിനായി അക്ഷീണം പ്രവര്‍ത്തിച്ച കമ്മിറ്റിയംഗങ്ങള്‍, വാര്‍ത്ത എല്ലാവരിലേക്കും എത്തിച്ച മാധ്യമ സുഹൃത്തുക്കള്‍, മാസ്സ് സെന്ററുകളിലെ ഭാരവാഹികള്‍, സ്‌റ്റേജും ഹാളും ക്രമീകരിച്ചവര്‍, പാര്‍ക്കിംഗ് ക്രമീകരിച്ചവര്‍, സ്‌റ്റേജില്‍ പരിപാടികള്‍ അവതരിപ്പിച്ചവര്‍, അതിനായി അവരെ ഒരുക്കിയവര്‍, ശബ്ദവും വെളിച്ചവും ഒരുക്കിയവര്‍, സാങ്കേതിക സഹായം നല്‍കിയവര്‍, സാന്നിധ്യം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ഇതിനെ വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി .

ചാപ്ലൈന്‌സ് ഫാ.ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്കാടട്ടില്‍