ശിശു വളര്‍ന്നു ആത്മാവില്‍ ശക്തി പെട്ടു. (Luke:1:80)

ഡബ്ലിനിൻ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന നോമ്പ്കാല ധ്യാനം മാർച്ച് 24,25,26 തീയതികളിൽ

ഡബ്ലിനിൻ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന നോമ്പ്കാല ധ്യാനം  മാർച്ച് 24,25,26   തീയതികളിൽ

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോമ്പ്കാല ധ്യാനം 2023 മാർച്ച് 24,25,26, (വെള്ളി, ശനി, ഞായര്‍) തീയതികളിൽ നടത്തപ്പെടുന്നു. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925) നോമ്പ്കാല ധ്യാനം നടക്കുക. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ബഹു. സേവ്യർ ഖാൻ വട്ടായിലച്ചനും ടീമുമാണ് ധ്യാനം നയിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെയും, ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 6 വരെയും, ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ 5:30 വരെയുമാണു ധ്യാനം നടക്കുക. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബായും, ആരാധനയും, വചന പ്രഘോഷണവും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ധ്യാന ദിവസങ്ങളിൽ ഡബ്ലിനിലെ മറ്റു കുർബാന സെൻ്ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.

കുടുംബ നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു