Ask, and it shall be given you; seek, and ye shall find; knock, and it shall be opened unto you. (Matthew 7:7)

ഡബ്ലിനില്‍ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കുന്ന ധ്യാനം സെപ്റ്റംബര്‍ 14 നും 15 നും


ഡബ്ലിന്‍ സിറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ 2013 സെപ്റ്റംബര്‍ 14, 15 (ശനി, ഞായര്‍) ദിവസങ്ങളില്‍ രണ്ടു ദിവസത്തെ കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തപെടുന്നു. ധ്യാനത്തിന് ഒരുക്കമായി എല്ലാ പ്രാര്‍ത്ഥന കൂട്ടായിമകളും മെയ് മാസത്തെ ജപമാലയില്‍ ഒരു രഹസ്യം ധ്യാനത്തിനായി സമര്‍പ്പിക്കണം എന്ന് ഓര്‍മിപ്പിക്കുന്നു.
ജുണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 13 വരെ 105 ദിവസങ്ങളില്‍ ഓരോ ദിവസവും ഓരോ കുടുംബം വീതം 105 ദിവസങ്ങളിലായി 105 കുടുംബ ജപമാല സമര്‍പ്പണവും ഈ ധ്യാനത്തിന് ഒരുക്കമായി നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. അയര്‍ലണ്ട് നിവാസികളും മാതാവിന്റെ മദ്യസ്ഥതയില്‍ വിശ്വസിക്കുന്നവരുമായ ഏത് കുടുംബത്തിനും ഈ ജപമാല സമര്‍പ്പണത്തില്‍ പങ്കുചേരം. നിങ്ങള്‍ക്ക് താല്പര്യമുള്ള ഏതെങ്കിലും പ്രതേക ദിനം ഉണ്ടെങ്കില്‍ അതും, അല്ലായെങ്കില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ദിവസം ഏത് ആണെകില്‍ അത് താഴെ കാണുന്ന നമ്പരില്‍ വിളിച്ചോ, സന്ദേശം വഴിയോ അറിയിക്കണമെന്ന് താത്പര്യപെടുന്നു. 0877099811