ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാർ സഭയിൽ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ 2017 മാർച്ച് 18 ശനിയാഴ്ച സാഘോഷം കൊണ്ടാടുന്നു.
അന്നേ ദിവസം ഉച്ച കഴിഞ്ഞു 2 മണിക്ക് സെൻറ് ജോസഫ്‌സ് മാസ്സ് സെന്ററിലെ മെറിയോൻ റോഡ് ഔർ ലേഡി ക്യൂൻ പീസ് ദേവാലയത്തില്‍ വച്ച് വിശുദ്ധ കുർബാന, വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം, ലദീഞ്ഞ്, നൊവേന, തിരുനാൾ നേർച്ച എന്നീ തിരുകർമ്മങ്ങൾ ഉണ്ടായിരിക്കും.
വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്ക മാസം ആചരിക്കുന്ന ഈ പ്രാർത്ഥനാകാലത്തിലെ തിരുനാളിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോമലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങര , ഫാ. ആൻറണി ചീരംവേലിൽ എന്നിവർ അറിയിച്ചു.
ഡബ്ലിനിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാൾ മാർച്ച് 18 ന്
