If ye love me, keep my commandments. (John 14:15)

ഡബ്ലിന്‍ സീറോ മലബാര്‍ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും സമാപിച്ചു

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ 2014 ഒക്ടോബര്‍ 25, 26, 27 (ശനി, ഞായര്‍, തിങ്കള്‍) എന്നി ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍ ഫിബ്ബിള്‍സ്‌ടൌണ്‍ ഹാളില്‍ നടത്തപെട്ട കുടുംബ നവീകരണ ധ്യാനം സമംഗളം പര്യവസാനിച്ചു. എറണാകുളംഅങ്കമാലി അതിരൂപതാംഗവും, ആലുവ തൈക്കാട്ടുകര ഇടവക വികാരിയും ധ്യാനഗുരുവുമായ ജേക്കബ് മഞ്ഞളി അച്ചനാണ് ധ്യാനം നയിച്ചത്.അതേ ദിവസങ്ങളില്‍ ക്രമീകരിക്കപെട്ട ക്രിസ്റ്റീന്‍ ധ്യാനത്തിന് യു.കെ. സെഹിയോന്‍ സംഗം നേതൃത്വം നല്കി. 2014 ഒക്ടോബര്‍ 28ന് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ക്രമീകരിച്ച ഏകദിന യുവജനദിന സമ്മേളനത്തിന് ജേക്കബ് മഞ്ഞളി അച്ചന്‍ സാരഥ്യം വഹിച്ചു.