അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാഷിച്ചു . ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാക്ഗിയവതി എന്ന് പ്രകീര്‍തിക്കും. (Luke : 1 : 48 )

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഇന്ന് തിരുനാള്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഇന്ന് തിരുനാള്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ  തിരുനാള്‍  ഇന്ന് (ജൂലൈ 6 ) സാഘോഷം കൊണ്ടാടുന്നു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മധ്യസ്ഥനായ  വി. തോമാസ്ലീഹയുടെയും, നമ്മുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തിന്റെയും, കേരള സഭയുടെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ സംയുക്തമായി ആഘോഷിക്കുന്നു.

ഇഞ്ചികോര്‍  മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ ഉച്ചതിരിഞ്ഞ് 2.45 ന് ദിവ്യബലിയോടെ തിരുക്കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. ഡബ്ലിന്‍ അതിരൂപത  സഹായമെത്രാന്‍ റെയ്‌മോണ്ട് ഫീല്‍ഡ് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. വില്ലു (മേരി ഇമ്മാകുലേറ്റ് ദേവാലയം), ഡബ്ലിനിലുള്ള മലയാളി വൈദികര്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.

ദിവ്യബലി അര്‍പ്പണത്തിന് ശേഷം ലദീഞ്ഞ്, പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, തിരുനാള്‍ നേര്‍ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. തിരുനാളില്‍ പങ്കെടുക്കുവാനും വിശുദ്ധരുടെ മാധ്യസ്ഥം തേടുവാനും എല്ലാവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.

 

inchicore-notice-2014