For whosoever shall call upon the name of the Lord shall be saved. (Romans 10:13)

ജൂലൈ 6 ഞായറാഴ്ച 2.45 ന് സീറോ മലബാര്‍ സഭയുടെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളും, പരിശുദ്ധ അമ്മയുടെ തിരുനാളും

ജൂലൈ 6 ഞായറാഴ്ച 2.45 ന്  സീറോ മലബാര്‍ സഭയുടെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളും, പരിശുദ്ധ അമ്മയുടെ തിരുനാളും

തോമാശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് സീറോ മലബാര്‍ സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ ആധാരം.
 

ഡബ്ലിന്‍ സീറോ മലബാര്‍ സഭാദിനം
തോമാസ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ദിനം ആയ ജൂലൈ 3 സീറോ മലബാര്‍ സഭ സഭാദിനം ആയി ആചരിക്കുന്നു. അന്നേ ദിവസം ഡബ്ലിന്‍ സീറോ മലബാര്‍ സഭയും സഭാദിനം ഭക്തിയോടെ കൊണ്ടാടുന്നു. സഭാദിനം ആചരിക്കുന്ന ജൂലൈ 3 നു ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വോര്‍ഡ്‌സ് റിവര്‍വാലി സെന്റ് ഫിനിയന്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് ദൈവത്തിന് നന്ദി പറയുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
 
വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍
ഡബ്ലിന്‍ സീറോ മലബാര്‍ സഭ ദുക്‌റാന തിരുനാള്‍ ജൂലൈ 6 ഞായറാഴ്ച 2.45 ന് ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ സാഘോഷം കൊണ്ടാടുന്നു. മാര്‍ത്തോമ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, തോമസ്ലീഹയുടെയും പരിശുദ്ധ കന്യകമറിയത്തിന്റെയും മധ്യസ്ഥം തേടുവാനും, തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.