A double minded man is unstable in all his ways (James 1:8)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 28ന്

ഡബ്ലിന്‍ സീറോ മലബാര്‍  സഭയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 28ന്

കേരളത്തിന്റെ പ്രഥമ വിശുദ്ധയായ  അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 28ന് ലൂകാന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ സമുചിതമായി ആഘോഷിക്കുന്നു.

അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ഹോളി ട്രിനിറ്റി സന്യാസസമൂഹതിന്റെ ജനറല്‍ ജോസ് നര്‍ലെളി  അച്ചന്റെ (റോം, ഇറ്റലി) മുഖ്യകാര്‍മികത്വത്തില്‍ അര്‍പിക്കപെടുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക്  ശേഷം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും, തിരുനാളിനോടനുബന്ധിച്  ദേവാലയം ചുറ്റി പ്രദക്ഷിണവും, നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.

ദിവ്യബലി അര്‍പ്പണത്തിലേക്കും തിരുനാള്‍ ആഘോഷങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.