A double minded man is unstable in all his ways (James 1:8)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഇന്ന് (15 ഓഗസ്റ്റ്) സ്വര്‍ഗാരോപണ തിരുനാളും പീഡിത ക്രൈസ്തവര്‍ക്കായി ആരാധനയും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഇന്ന് (15 ഓഗസ്റ്റ്) സ്വര്‍ഗാരോപണ തിരുനാളും പീഡിത ക്രൈസ്തവര്‍ക്കായി ആരാധനയും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഇന്ന് (15 ഓഗസ്റ്റ്) പരിശുദ്ധ ദൈവമാതാവ് ആത്മശരീരത്തോടെ സ്വര്‍ഗത്തിലേക്ക് കരേറ്റപെട്ടതിനെ അനുസ്മരിച്ച് മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ കൊണ്ടാടുന്നു.

താല സ്പ്രിങ്ങ്ഫീല്‍ഡ് സെന്റ് മാര്‍ക്ക് ദേവാലയത്തില്‍ ഉച്ചതിരിഞ്ഞ് 3.30 നു അര്‍പ്പിക്കപെടുന്ന പരിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനും മറ്റ് തിരുനാള്‍ കര്‍മങ്ങള്‍ക്കും ഫാ. കുര്യന്‍ പൊന്മലകുന്നേല്‍ ( ആദിലാബാദ് രൂപത, തെലുങ്കാന ) മുഖ്യകാര്‍മികത്വം വഹിക്കുന്നു.

ലോകമെന്‍പാടും പീഡിപ്പിക്കപെടുന്ന വിവിധ ജനവിഭാഗങ്ങളെ വിശിഷ്യ നമ്മുടെ സഹോദരങ്ങളെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന ആരാധന ശുശ്രുഷയിലേക്കും ഏവര്‍ക്കും സ്വാഗതം.
സ്വര്‍ഗ്ഗാരോപണ തിരുനാളിന്റെയും ഭാരതത്തിന്റെ സ്വതന്ത്രദിനതിന്റെയും ആശംസകള്‍

3