കര്‍ത്താവ് അരുളി ചെയുത കാരിയങ്ങള്‍ നിറവെറുമെന്നു വിശുസിച്ചവള്‍ പാഗ്യവതി.(Luke :1:45 )

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ കുടുംബനവീകരണ ധ്യാനം

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ  നേതൃത്വത്തില്‍ കുടുംബനവീകരണ ധ്യാനം

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബനവീകരണ ധ്യാനം 2014 ഒക്ടോബര്‍ 25, 26, 27 (ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിലും ഒക്ടോബര്‍ 28 (ചൊവ്വ) യുവജനങ്ങള്‍ക്കായി (Teenage & Youth Convention) ഏകദിന പ്രത്യേക ധ്യാനവും നടത്തപെടുന്നു. ബ്ലാന്ച്ചാര്‍ഡ്‌സ്‌ടൌണ്‍ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത കുടുംബ നവീകരണ ധ്യാനഗുരു ബഹുമാനപെട്ട ജേക്കബ് മഞ്ഞളി അച്ചനാണ് ധ്യാനം നയിക്കുന്നത്. ആദ്യകുര്‍ബാന സ്വീകരിച്ച കുഞ്ഞുങ്ങള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരേയുള്ളവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ പോലെ വിവിധ വിഭാഗങ്ങളായി 2014 ഒക്ടോബര്‍ 25, 26, 27 തിയ്യതികളില്‍ കുടുംബനവീകരണത്തോടൊപ്പം കുട്ടികളുടെ ധ്യാനവും നടത്തപെടുന്നു.

കുടുബനവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും ബ്ലാന്ച്ചാര്‍ഡ്‌സ്‌ടൌണ്‍ പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ എന്നിവര്‍ അറിയിച്ചു.
Retreat notice