Ask, and it shall be given you; seek, and ye shall find; knock, and it shall be opened unto you. (Matthew 7:7)

മാർച്ച്‌ 6 ന് ഡബ്ലിൻ സീറോ മലബാർ സഭയിൽ പീഡിതക്ര്യൈസ്തവർക്കായ്‌ പ്രാർത്ഥനാദിന ആചരണം

മാർച്ച്‌  6 ന്  ഡബ്ലിൻ സീറോ മലബാർ സഭയിൽ പീഡിതക്ര്യൈസ്തവർക്കായ്‌  പ്രാർത്ഥനാദിന ആചരണം

ലോകമെങ്ങും പീഡിപ്പിക്കപെടുന്ന ക്രൈസ്തവരെ ഓർമിക്കുവാനും അവർക്കായി പ്രാർത്ഥിക്കുവാനും അവരോടു ഐക്യദാർഡ്യം പ്രകടിപ്പിക്കുവാനുമായി, മാർച്ച് 6 ആദ്യവെള്ളി ഡബ്ലിൻ സീറോ മലബാർ സഭയിൽ പ്രാർത്ഥനാദിനം ആചരിക്കുന്നു. അന്നേ ദിവസം സാധിക്കുന്ന എല്ലാവരും ഉപവസിച്ച് പ്രാർത്ഥിച്ച്, പീഡിപ്പിക്കപെടുന്ന ക്രൈസ്തവർക്കുവേണ്ടി മധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണം എന്ന് ഓർമിപ്പിക്കുന്നു, കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ഒരു ജപമാല ഈ നിയോഗത്തിനായി സമർപ്പിക്കുകയും ചെയ്യണം. മാസാദ്യവെള്ളിയാഴ്ചയായ അന്നേ ദിവസം താല എയില്സ്ബെറി സെൻറ് മാർട്ടിൻ ദേവാലയത്തിൽ വൈകുന്നേരം നടത്തപെടുന്ന എല്ലാ ശുശ്രുഷകളും ഈ നിയോഗത്തിനായി സമർപ്പിക്കപെടുന്നതാണ്. വൈകുന്നേരം 6 മുതൽ 9 വരെ നടത്തപെടുന്ന കുരിശിന്റെ വഴി, ആരാധന, വി.കുർബാന എന്നീ ശുശ്രുഷകളിലേക്കും ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.