Come unto me, all ye that labor and are heavy laden, and I will give you rest. (Matthew 11:28)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ത്രിദിന ധ്യാനവും ഏകദിന യുവജന കണ്‍വെന്‍ഷനും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍  ത്രിദിന ധ്യാനവും ഏകദിന യുവജന കണ്‍വെന്‍ഷനും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന ധ്യാനം ഈ വര്‍ഷം ഏപ്രില്‍ 2,3,4 (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) ദിവസങ്ങളില്‍ താല ഫെറ്റര്‍കൈന്‍ ചര്‍ച്ച് ഓഫ് ദി ഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 05.30 വരെ, താമരശ്ശേരി രൂപതാംഗവും, ധ്യാനഗുരുവും കൌണ്‌സിലിംഗ് സൈക്കോളജിസ്റ്റുമായ ഫാ. കുര്യന്‍ പുരമഛത്തിലാണ് ധ്യാനം നയിക്കുന്നത്.

 

ധ്യാനത്തിനോടനുബന്ധിച്ച് ഏപ്രില്‍ 6, ഈസ്റ്റര്‍ തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 05.00 വരെ കൌമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന ഏകദിന കണ്‍വെന്‍ഷനും ഫാ. കുര്യന്‍ പുരമഛത്തില്‍ നേതൃത്വം നല്കുന്നതാണ്.

 

സീറോ മലബാര്‍ സഭയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബങ്ങളിലെ സെക്കന്ററി ലെവല്‍ ഫസ്റ്റ് ഇയര്‍ മുതലുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഏകദിന കണ്‍വെന്‍ഷന്‍ നടത്തപെടുന്നത്. 18 വയസിന് താഴെ ഉള്ളവര്‍ പ്രധാന മതാധ്യാപകന്‍ വഴിയോ കമ്മിറ്റി അംഗങ്ങള്‍ വഴിയോ ഏപ്രില്‍ 4 വൈകുന്നേരത്തിനുള്ളില്‍ സമ്മതപത്രം എല്പിക്കേണ്ടതാണ് . 18 വയസിനു മുകളിലുള്ളവര്‍ സ്വന്തം സമ്മതപത്രം നല്‌കേണ്ടതാണ്. ഏപ്രില്‍ 4 ന് വൈകുന്നേരത്തിനകം സമ്മതപത്രം സമര്‍പ്പിക്കാത്തവര്‍ക്ക് യാതൊരു കാരണവശാലും ഏകദിന കണ്‍ വെന്‍ഷനില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഡബ്ലിന് പുറത്തുള്ള കുടുംബങ്ങളിലെ കുട്ടികള്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മാതാപിതാക്കള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് വഴി ഏപ്രില്‍ 4 വൈകുന്നേരത്തിനകം സീറ്റ് ഉറപ്പാക്കുകയും സമ്മതപത്രം സമര്‍പ്പിക്കുകയും ചെയ്യണം.

 

വിശദ വിവരങ്ങള്‍ക്ക്: www.syromalabar.ie, syromalabarchurchdublin@gmail.com റിട്രീറ്റ് കോര്‍ഡിനേറ്റര്‍:ജോസ് വെട്ടിക്ക:0894237128 യൂത്ത് കോര്‍ഡിനേറ്റര്‍: ബിനു ആന്റണി, 0876929846 മതാധ്യാപക പ്രതിനിധി: ബിനു ജോസഫ്: 0877413439 ഫാ. ജോസ്: 0899741568, ഫാ.മനോജ്:0877099811.