അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും (Luke : 1 : 50 )

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ലൂകാന്‍ മാസ്സ് സെന്ററില്‍ എല്ലാ മാസവും രണ്ട് കുര്‍ബാനകള്‍


ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 9 മാസ്സ് സെന്ററുകളില്‍ മാസത്തില്‍ ഒരിക്കല്‍ മലയാളത്തില്‍ സീറോ മലബാര്‍ റീത്തിലുള്ള ദിവ്യബലി അര്‍പ്പണവും മതബോധന ക്ലാസ്സുകളും ക്രമമായി നടന്നുവരുന്നു. വിശ്വാസികള്‍ക്ക് എല്ലാവര്‍ക്കും മാതൃഭാഷയില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നതിനുവേണ്ടി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ലൂകാന്‍ മാസ്സ് സെന്ററില്‍ നവംബര്‍ മാസം മുതല്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും രാവിലെ ദിവ്യബലി അര്‍പ്പിക്കപെടുന്നു. എല്ലാ മൂന്നാം ശനിയാഴ്ചകളിലും രാവിലെ 10 മണിക്ക് നിത്യസഹായ മാതാവിന്റെ നൊവേനയെ തുടര്‍ന്നാണ് ദിവ്യബലി. നവംബര്‍ 16 ശനിയാഴ്ചയാണ് ഈ മാസത്തെ ദിവ്യബലി.