Be not deceived; God is not mocked: for whatsoever a man soweth, that shall he also reap. (Galatians 6:7)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍, ക്ലോണി, ഫിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്റെറില്‍ നടത്തപെടുന്ന ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി.ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ഡബ്ലിന്‍ അതിരൂപതാ സഹായമെത്രാന്‍ ഡോ റെയ്മണ്ട് ഫീല്‍ഡ് ഭദ്രദീപം കൊളുത്തി ധ്യാനം ഉദ്ഘാടനം ചെയ്തു.

അയര്‍ലണ്ടിന്റെ നവീകരണശ്രമങ്ങളില്‍ സീറോ മലബാര്‍ സഭ നല്‍കുന്ന പിന്തുണയെ ബിഷപ് ഡോ റെയ്മണ്ട് ഫീല്‍ഡ് പ്രശംസിച്ചു.തലശ്ശേരി അതിരൂപതയില്‍ നിന്നുള്ള പ്രശസ്ത വചനപ്രഘോഷകനായ ഫാ.ജോസഫ് പാംപ്ലാനിയാണ് ധ്യാനം നയിക്കുന്നത്.

ഫാ. ആന്റണി ചീരംവേലില്‍ സ്വാഗതം ആശംസിച്ചു.ഫാ. ജോസ് ഭരണികുളങ്ങര, മാര്‍ട്ടിന്‍ പുലിക്കുന്നേല്‍,ബിനു ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ധ്യാനത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

ഇന്ന് രാവിലെ മുതല്‍ ധ്യാനത്തില്‍ പങ്കെടുക്കാനായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വിശാസികളാണ് ബ്ലാഞ്ചസ് ടൌണില്‍ എത്തിയിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള ക്രിസ്റ്റീന്‍ ധ്യാനത്തിനും ഇതോടൊപ്പം തുടക്കമായി. യു.കെ സെഹിയോന്‍ ക്രിസ്റ്റീന്‍ ധ്യാന ടീം നേതൃത്വം നല്കും. എല്ലാ ദിവസവും രാവിലെ 9.30മുതല്‍ 5.30 വരെയാണ് ധ്യാനശുശ്രുഷകള്‍.

ഇനിയും online regitsration നടത്താന്‍ സാധിക്കാത്തവര്‍ക്കായി ധ്യാന സെന്റെറില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക രജിസ്ട്രഷന്‍ കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് നാളെയും തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.