Come unto me, all ye that labor and are heavy laden, and I will give you rest. (Matthew 11:28)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനത്തിനും ,ക്രിസ്റ്റീന്‍ ധ്യാനത്തിനും,യുവജന സെമിനാറിനുംസമാപനമായി

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട  ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനത്തിനും ,ക്രിസ്റ്റീന്‍ ധ്യാനത്തിനും,യുവജന സെമിനാറിനുംസമാപനമായി

ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ 24,25,26 (ശനി, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ നടത്തപെടുന്ന കുടുംബ നവീകരണ ധ്യാനവും, ക്രിസ്റ്റീന്‍ ധ്യാനവും, 27 ന് നടന്ന ഏകദിന യുവജന കണ്‍വെന്‍ഷനും പ്രാര്‍ത്ഥനനിര്‍ഭരമായി കുടുംബങ്ങളില്‍ പരിശുദ്ധാത്മാവിന്റെ ചൈതന്യം പകര്‍ന്ന് പ്രാര്‍ത്ഥനപൂര്‍വം സമാപിച്ചു.

കുടുംബ നവീകരണ ധ്യാനത്തിന് നടത്തപ്പെട്ട ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിശ്വാസികള്‍ എത്തിയിരുന്നു.

സുപ്രസിദ്ധ സുവിശേഷപ്രഘോഷകനും,ക്രിസ്തുവിന്റെ മൌതിക ശരീരമായ കത്തോലിക്കാതിരുസഭയുടെ പ്രധാന ഘടകമായ കുടുംബത്തെക്കുറിച്ച് വിശദമായി പഠിച്ച് പഠിപ്പിക്കുകയും , വി.ബൈബിളില്‍ ഡോക്ടരേറ്റ് ബിരുദവും ,അറിയപ്പെടുന്ന ബൈബിള്‍ പണ്ഡിതനുമായ റവ.ഫാ.ജോസഫ് പാംപ്ലാനിഅച്ചനാണ് ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനം നയിച്ചത്. ക്രിസ്റ്റീന്‍ ധ്യാനത്തിന് യു.കെ സെഹിയോന്‍ ക്രിസ്റ്റീന്‍ ധ്യാനടീമും നേതൃത്വം നല്‍കി.

ചൊവാഴ്ച്ച നടത്തപ്പെട്ട പ്രത്യേക യുവജന സെമിനാറില്‍ ഇരുനൂറോളം യുവജനങ്ങള്‍ പങ്കെടുത്തു.റവ.ഫാ.ഡോ.ജോസഫ് പാംപ്ലാനി അച്ചന്‍ ദീപം കൊളുത്തി സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുക്ലാസ്സെടുത്തു.

ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ.ആന്റണി ചീരംവേലി,ട്രസ്റ്റിമാരായ മാര്‍ട്ടിന്‍ സ്‌കറിയ പുലിക്കുന്നേല്‍,ജോര്‍ജ് പള്ളിക്കുന്നത്ത്,ജനറല്‍ കണ്‍വീനര്‍ ബിനു ആന്റണി,ജോബി ജോണ്‍,ജോസ് വെട്ടിക്ക,ജോയിച്ചന്‍,ടോമിച്ചന്‍ ആന്റണി,ജെറി ജോയി,തോമസ് ആന്റണി എന്നിവര്‍ ധ്യാനപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സാബു ജോസഫ്,ബിനു കെ പി,ജോഷി കൊച്ചു പറമ്പില്‍ എന്നിവര്‍ നയിച്ച ഗായക സംഘവും ധ്യാനത്തെ ഭക്തിസാന്ദ്രമാക്കി.

സീറോ മലബാര്‍ സഭയുടെ ബ്ലാഞ്ചസ് ടൌണ്‍ മാസ് സെന്ററിലെ മുഴുവന്‍ അംഗങ്ങളും ധ്യാനവിജയത്തിനായി രംഗത്തുണ്ടായിരുന്നു.

ധ്യാനം അനുഗ്രഹപ്രദമാക്കി മാറ്റാന്‍ പ്രയത്‌നിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ.ആന്റണി ചീരംവേലില്‍,ഫാ.ജോസ് ഭരണിക്കുളങ്ങര എന്നിവര്‍ നന്ദി അറിയിച്ചു

reatreatphotos2015
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)