കത്തോലിക്കാസഭയുടെ അമ്മയും റാണിയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിന അനുസ്മരണവും ഡബ്ലിന്‍ സീറോമലബാര്‍ സഭ ഈവരുന്ന ആഗസ്റ്റ്മാസം 15, ചൊവ്വാഴ്ച ബ്രെ കുര്‍ബാന സെന്ററില്‍, സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ (St. Fergal’s Church, Killarney Rd, Ballymorris, Bray, Co. Wicklow ) ആഘോഷിക്കുന്നു.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ബഹു. ആന്റണി നല്ലുകുന്നേല്‍ അച്ചന്റെ മു്യകാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന, തുടര്‍ന്ന് ലദീഞ്ഞ്, പ്രദിക്ഷണം, നേര്‍ച്ച.
പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണ തിരുനാളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
ഫാ. ജോസ് ഭരണികുളങ്ങര : : (089) 974 1568
ഫാ. ആന്റണി ചീരംവേലില്‍ MST: (089) 453 8926
സീറോമലബാര്‍ ചാപ്ലിന്‍സ്
ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും ഭാരതത്തിന്റെ സ്വാതന്ത്ര്യദിന അനുസ്മരണവും ബ്രെ മാസ്സ് സെന്ററില്‍വച്ച് ആഘോഷിക്കുന്നു
