Blessed are the meek for they shall inherit the earth. (Matthew 5:5)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30,(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിൽ

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30,(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിൽ

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ Carmel Spiritual Renewal Retreat 2017 (കുടുംബ നവീകരണ ധ്യാനം) & ക്രിസ്റ്റീൻ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30,(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിൽ നടത്തപെടുന്നു. ബ്ലാഞ്ചാർഡ്‌സ്‌ടൗൺ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരു ഡാനിയേൽ പൂവണ്ണത്തിൽ അച്ചനാണ്‌ ധ്യാനം നയിക്കുന്നത്. ധ്യാനത്തിന്റെ ഉത്ഘാടനം ബിഷപ്പ് ഫ്രാൻസിസ് ഡഫി (Diocese of Ardagh & Clonmacnois) ശനിയാഴ്ച്ച രാവിലെ 10 മണിക്ക് തിരിതെളിച് നിർവഹിക്കുന്നതാണ്.

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികൾ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരേയുള്ളവര്‍ക്കാണ് ധ്യാനത്തോ ടൊപ്പം ക്രിസ്റ്റീൻ ധ്യാനം നടത്തപെടുന്നത്‌. കുടുംബ നവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും നമ്മുടെ ജീവിതം ഒരു പ്രാര്‍ത്ഥനയാക്കി ,പ്രാര്‍ത്ഥനകളിലൂടെയും അപേക്ഷകളിലൂടേയും കൃതജ്ഞതാസ്‌ത്രോത്രങ്ങളോടെ നമ്മുടെ യാചനകള്‍ ദൈവ സന്നിധിയില്‍ അര്‍പ്പിക്കുവാനും വിശ്വാസികള്‍ ഏവരെയും ബ്ലാഞ്ചാർഡ്‌സ്‌ടൗൺ പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ അയർലണ്ട് നാഷണൽ കോഡിനേറ്റർ മോൺസിഞ്ഞോർ ഫാ.ആന്റണി പെരുമായൻ, ഡബ്ലിന്‍ ചാപ്ലൈയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.
ക്രിസ്റ്റീൻ ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സഭയുടെ website, www.syromalabr.ie ൽ online registration ഒക്ടോബർ 25 ന് മുൻപ് ചെയ്യേണ്ടതാണ്.