For what shall it profit a man if he shall gain the whole world and lose his own soul? (Mark 8:36)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2018 ഒക്ടോബര്‍ 27, 28, 29 തീയ്യതികളിൽ

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2018  ഒക്ടോബര്‍ 27, 28, 29  തീയ്യതികളിൽ

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2018 ഒക്ടോബര്‍ 27, 28, 29, (ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിൽ നടത്തപ്പെടുന്നു. ബ്ലാഞ്ചാർഡ്‌സ്‌ടൗൺ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് തോമസ് തറയിലാണ് ധ്യാനം നയിക്കുന്നത്.

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികൾ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരെയുള്ളവർക്ക് 4 വിഭാഗങ്ങളായാണ് ക്രിസ്റ്റീൻ ധ്യാനം നടത്തപ്പെടുന്നത്. ക്രിസ്റ്റീൻ ധ്യാനത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സഭയുടെ വെബ്സൈറ്റിൽ www.syromalabr.ie ലുള്ള PMS LOGIN വഴി ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 25 ന് മുൻപ് ചെയ്യേണ്ടതാണ്. .

കുടുംബ നവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും നമ്മുടെ ജീവിതം ഒരു പ്രാര്‍ത്ഥനയാക്കി, പ്രാര്‍ത്ഥനകളിലൂടെയും അപേക്ഷകളിലൂടേയും കൃതജ്ഞതാസ്‌ത്രോത്രങ്ങളോടെ നമ്മുടെ യാചനകള്‍ ദൈവ സന്നിധിയില്‍ അര്‍പ്പിക്കുവാനും ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും വിശ്വാസികള്‍ ഏവരെയും ബ്ലാഞ്ചാർഡ്‌സ്‌ടൗൺ പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ ചാപ്ലൈന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ക്ലമന്റ് പാടത്തുപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത് എന്നിവര്‍ അറിയിച്ചു.