എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനെന്തിക്കുന്നു (Luke .1 :47 )

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019 ഒക്ടോബര്‍ 26, 27, 28 തീയ്യതികളിൽ.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019  ഒക്ടോബര്‍ 26, 27, 28  തീയ്യതികളിൽ.

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019 ഒക്ടോബര്‍ 26, 27, 28 , (ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിൽ നടത്തപ്പെടുന്നു. ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ഫിബിള്‍സ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററില്‍ (Phibblestown Community Centre, Phibbblestown Road, Dublin 15) രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ബഹു. സേവ്യർ ഖാൻ വട്ടായിലച്ചനും ടീമുമാണ് ധ്യാനം നയിക്കുന്നത്.

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികൾ മുതല്‍ ലീവിങ്ങ് സേർട്ട് വിദ്യാര്‍ത്ഥികള്‍ വരെയുള്ളവർക്ക് 3 വിഭാഗങ്ങളായാണ് ക്രിസ്റ്റീൻ ധ്യാനം നടത്തപ്പെടുന്നത്. ക്രിസ്റ്റീൻ ധ്യാനത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സഭയുടെ വെബ്സൈറ്റിൽ www.syromalabr.ie ലുള്ള PMS LOGIN വഴി ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 20 ന് മുൻപ് ചെയ്യേണ്ടതാണ്. .

കുടുംബ നവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തിൽ ആഴപ്പെടനും ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരേയും ബ്ലാഞ്ചാർഡ്‌സ്‌ടൗൺ പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ ചാപ്ലൈന്‍മാരായ ഫാ. ക്ലമന്റ് പാടത്തുപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവര്‍ അറിയിച്ചു.