Judge not, that ye be not judged. (Matthew 7:1)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഫെബ്രുവരി 7 ന് ആദ്യവെള്ളി ആചരണം


ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈ മാസത്തെ അദ്യവെള്ളി ശുശ്രുഷകള്‍ ഫെബ്രുവരി 7 ന് താല സെന്റ് മാര്‍ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍ വൈകുന്നേരം 5 മുതല്‍ 8 വരെ ആചരിക്കപെടുന്നു. ദിവ്യകാരുണ്യനാഥന്റെ മുന്‍പില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തില്‍ ജപമാല അര്‍പ്പണവും, ഉണ്ണിയേശുവിന്റെ നൊവേനയും, തുടര്‍ന്ന് ദിവ്യബലി അര്‍പ്പണവും ഉണ്ടായിരിക്കും. കുമ്പസാരത്തിന് സൌകര്യവും ഉണ്ടായിരിക്കും. ശുശ്രുഷകള്‍ക്ക് ടോമി പാറടിയില്‍ അച്ചന്‍ നേതൃത്വം നല്കുന്നതാണ്. മാസാദ്യ വെള്ളി ആചരണത്തിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു.