Then said Jesus, Father, forgive them; for they know not what they do. (Luke 23:34)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഓശാന തിരുകര്‍മ സമയ ക്രമീകരണം


രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഏപ്രില്‍ 13 ഓശാന ഞായറാഴ്ച ആചരിക്കുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുകര്‍മ സമയ ക്രമീകരണം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു.

ബ്രേ, ഹോളി റെഡീമര്‍ ദേവാലയം 3.30
ഇഞ്ചികോര്‍,മേരി ഇമ്മാകുലേറ്റ് ദേവാലയം 2.45
ലൂക്കന്‍, ഡിവൈന്‍ മേഴ്‌സി ദേവാലയം 2.30
പിസ്ഫറോ, സെന്റ് പീറ്റര്‍ ദേവാലയം 4.00
സ്വോര്‍ഡ്‌സ്, സെന്റ് ഫിനിയന്‍സ് ദേവാലയം 3.00
മെറിയോണ്‍, ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയം 5.30
ബ്ളാൻചാർഡ്സ്ടൌണ്‍ ,ലിറ്റില്‍പേസ് ദേവാലയം, ക്‌ലോണീ 4.30
താല, സെന്റ് മാര്‍ക്ക് ദേവാലയം 3.00

ഏവര്‍ക്കും ഓശാന തിരുനാളിന്റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ്
ഫാ. ജോസ് & ഫാ. മനോജ്