ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 8 സെന്ററുകളില്‍ നടത്തിയ ഓശാന ആഘോഷങ്ങളില്‍ ഏകദേശം 2000 ത്തോളം വിശ്വാസികള്‍ പങ്കുചേര്‍ന്ന് രാജാധി രാജന്റെ മഹത്വപൂര്‍ണമായ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി.
പെസഹവ്യാഴം, ദുഖ:വെള്ളി, ദുഖ:ശനി ദിവസങ്ങളിലെ ഒരുക്ക ധ്യാനത്തിനും തിരുക്കര്‍മ അനുഷ്ഠാനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പെസഹവ്യാഴം, ദുഖ:വെള്ളി, ദുഖ:ശനി എന്നി ദിവസങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭാവിശ്വാസികള്‍ എല്ലാവരും ഒന്നുചേര്‍ന്ന് ഒരേ ദേവാലയത്തില്‍ തിരുകര്‍മങ്ങള്‍ ആചരിക്കുന്നു. അന്നേ ദിവസങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ മറ്റെവിടെയും തിരുകര്‍മ അനുഷ്ഠാനം ഉണ്ടായിരിക്കുന്നതല്ല.
താല ഫെറ്റെര്‍കൈന്‍ ദേവാലയത്തിലാണ് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഒരുക്കധ്യാനവും ശുശൂഷകളും ക്രമീകരിച്ചിരിക്കുന്നത്. പെസഹവ്യാഴം, ദുഖ:വെള്ളി, ദുഖ:ശനി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 1 വരെ ഒരുക്കധ്യാനവും ഉച്ചക്ക് ശേഷം തിരുകര്‍മ അനുഷ്ഠാനവുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
ചങ്ങനാശ്ശേരി അതിരൂപതാംഗവും ആലപ്പുഴ പൂന്തോപ്പ് ഇടവക വികാരിയുമായ സോണി തെക്കേമുറി അച്ചനാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തിലും തിരുകര്‍മങ്ങളിലും പങ്കെടുക്കുവാന്‍ വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.