I can do all things through Christ which strengthen me. (Philippians 4:13)

ഡബ്ലിൻ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ അന്തോണിസിൻ്റെ തിരുനാള്‍ വ്യാഴാഴ്ച ഇഞ്ചിക്കോറിൽ

ഡബ്ലിൻ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ അന്തോണിസിൻ്റെ തിരുനാള്‍ വ്യാഴാഴ്ച ഇഞ്ചിക്കോറിൽ

ഡബ്ലിന്‍ – ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ അന്തോണിസിൻ്റെ തിരുനാള്‍ “പാദുവീയം” ജൂണ്‍ 13 വ്യാഴാഴ്ച ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് (Mary Immaculate Church, Inchicore) ദേവാലയത്തിൽ വച്ച് ആഘോഷപൂര്‍വം കൊണ്ടാടുന്നു.

വൈകിട്ട് 6:00 ന് ജപമാലയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് 6:30 നു തിരുനാൾ കുർബാന, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച.

ആരാധന സമൂഹത്തിലെ എല്ലാ ആന്റണി, ആന്റോ നാമധാരികളെയും പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും.

വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് മുന്നോടിയായി നടത്തിവരുന്ന നവനാൾ നൊവേനയും കുർബാനയും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ റിയാൽട്ടോ ഔവർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽവച്ച് വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്നു.

ഈ തിരുന്നാളിലേക്ക് എല്ലാ കുടുംബങ്ങളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.