For what shall it profit a man if he shall gain the whole world and lose his own soul? (Mark 8:36)

ഡബ്ലിൻ സീറോ മലബാർസഭയിൽ വിഭൂതി തിരുനാൾ മാർച്ച് 4 തിങ്കളാഴ്ച

ഡബ്ലിൻ സീറോ മലബാർസഭയിൽ വിഭൂതി തിരുനാൾ മാർച്ച് 4 തിങ്കളാഴ്ച

ഡബ്ലിൻ: സീറോ  മലബാർ സഭയുടെ  ക്രമമനുസരിച്ച് മാർച്ച് 4 തിങ്കളാഴ്ച വിഭൂതി തിരുനാൾ റിയാൽട്ടോയിലെ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച്   ആഘോഷിക്കുന്നു. മാർച്ച് 3 ഞായറാഴ്ച അർദ്ധരാത്രിമുതൽ അൻപത് നോമ്പ് ആരംഭിക്കുന്നു. സീറോ മലബാർ ക്രമമനുസരിച്ച്  അൻപത് നൊമ്പിൻ്റെ ആദ്യദിനമായ തിങ്കളാഴ്ച വൈകിട്ട് 4 മണിമുതൽ 6 വരെ ആരാധനയും തുടർന്ന് 6 മണിക്ക് വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തപ്പെടുന്നു. ആരാധന നടക്കുന്ന സമയത്ത് കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ചാക്കുടുത്തും ശിരസിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ  ഈ നോമ്പുകാലം അനുതാപത്തിൻ്റേയും മാനസാന്തരത്തിൻ്റേയും അനുഭവമായി മാറുവാൻ ഏവരേയും വിഭൂതി തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യൂന്നു.  

വലിയ നോമ്പിലെ പ്രധാന ദിവസങ്ങൾ 

മാർച്ച് 1 – ആദ്യവെള്ളി- സകല മരിച്ചവരുടേയും ഓർമ്മ.
മാർച്ച് 3 – പേത്തർത്താ –  അർദ്ധരാത്രി മുതൽ വലിയ നോമ്പ് ആരംഭിക്കുന്നു 
മാർച്ച് 4 – വിഭൂതി തിരുനാൾ (ഉപവാസ ദിനം – കടമുള്ള ദിവസം), 
മാർച്ച് 6 – ബുധൻ – (Ash Wednesday) ലാറ്റിൻ ക്രമം 
മാർച്ച് 17 – സെൻ്റ് പാട്രിക് ഡേ
മാർച്ച് 19- വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ
മാർച്ച് 25 – മംഗളവാർത്താ തിരുനാൾ 
ഏപ്രിൽ 12 – നാല്പതാം വെള്ളി (കുരിശിൻ്റെ വഴി – ബ്രേ ഹെഡ്) 
ഏപ്രിൽ 14 – ഓശാന ഞായർ
ഏപ്രിൽ 18 – പെസഹാ വ്യാഴം
ഏപ്രിൽ 19 – ദു:ഖ വെള്ളി
ഏപ്രിൽ 20 – ദു:ഖ ശനി
ഏപ്രിൽ 21 – ഈസ്റ്റർ 

വാർഷിക ധ്യാനം 
ഏപ്രിൽ 13, 14 (ഓശാന ശനി, ഓശാന ഞായർ) താലായിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ
ഏപ്രിൽ 16,17 (ചൊവ്വ, ബുധൻ) ബ്ലാഞ്ചർഡ് സ് ടൗണിൽ വൈകിട്ട് 5 മണിമുതൽ 9 വരെ
ഏപ്രിൽ 19, 20 (ദു:ഖ വെള്ളി, ദു:ഖ ശനി) ലൂക്കനിൽ (പാമേഴ്സ്ടൗണിൽ) രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ