കര്‍ത്താവ് അരുളി ചെയുത കാരിയങ്ങള്‍ നിറവെറുമെന്നു വിശുസിച്ചവള്‍ പാഗ്യവതി.(Luke :1:45 )

ഡബ്ലിൻ സീറോ മലബാർസഭയിൽ വിഭൂതി തിരുനാൾ ഫെബ്രുവരി 20 തിങ്കളാഴ്ച

ഡബ്ലിൻ സീറോ മലബാർസഭയിൽ വിഭൂതി തിരുനാൾ ഫെബ്രുവരി 20 തിങ്കളാഴ്ച

ഡബ്ലിൻ: സീറോ മലബാർ സഭയുടെ ക്രമമനുസരിച്ച് ഫെബ്രുവരി 20 തിങ്കളാഴ്ച വിഭൂതി തിരുനാൾ ഡബ്ലിൻ സീറോ മലബാർ സഭയുടെ ദേവാലയങ്ങളിൽ ആചരിക്കുന്നു.

ഫെബ്രുവരി 19 ഞായറാഴ്ച അർദ്ധരാത്രിമുതൽ അൻപത് നോമ്പ് ആരംഭിക്കുന്നു. സീറോ മലബാർ ക്രമമനുസരിച്ച് വലിയ നൊമ്പിൻ്റെ ആദ്യദിനമായ തിങ്കളാഴ്ച വൈകിട്ട് 5:30 നു ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിലും, 6 മണിക്ക് താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിലും, 6:30 നു ബ്ലാഞ്ചാർഡ്സ്ടൗൺ ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിലും, 7 മണിക്ക് ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏയ്ഞ്ചൽസ് ദേവാലയത്തിലും, 7:30 നു റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിനും വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തപ്പെടുന്നു.

ചാക്കുടുത്തും ശിരസിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ ഈ നോമ്പുകാലം അനുതാപത്തിൻ്റേയും മാനസാന്തരത്തിൻ്റേയും അനുഭവമായി മാറുവാൻ ഏവരേയും വിഭൂതി തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.